എഫ്‌സിആര്‍എ ഭേദഗതി: പ്രാര്‍ത്ഥനാദിനാചരണത്തിന് ആഹ്വാനം ചെയ്ത മെത്രാന്‍ സമിതി

 
Fcra

ന്യൂഡല്‍ഹി: വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആര്‍എ) ഭേദഗതി ബില്ലിനെതിരെ ജൂണ്‍ 28 ഞായറാഴ്ച രാജ്യവ്യാപകമായി പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) ആഹ്വാനം ചെയ്തു. 

ഏപ്രില്‍ മാസത്തില്‍ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചെങ്കിലും എഫ്സിആര്‍എ ഭേദഗതിക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെതുടര്‍ന്ന് ചര്‍ച്ചക്ക് എടുക്കാതെ മാറ്റുകയായിരുന്നു. എന്നാല്‍, ജൂലൈ മാസത്തില്‍ നടക്കാന്‍ പോകുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍  ബില്‍ പാസാക്കിയേക്കുമെന്ന വിവരം പുറത്തുവന്നതിനെ തുടര്‍ന്നാണ് പ്രാര്‍ത്ഥന നടത്താന്‍ മെത്രാന്‍ സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. 

മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും വിശ്വാസികള്‍ക്കുമായി അയച്ച സര്‍ക്കുലറിലൂടെയാണ് സിബിസിഐ അധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. ആന്റണി പൂള പ്രാര്‍ത്ഥനാദിനാചരണത്തിന് ആഹ്വാനം ചെയ്തത്.

ഇതര സഭാ വിഭാഗങ്ങളുമായി കൈകോര്‍ത്ത് സംയുക്ത പ്രാര്‍ത്ഥനാക്കൂട്ടായ്മകള്‍ സംഘടിപ്പി ക്കാനും വിശുദ്ധ കുര്‍ബാന, ആരാധന, ജപമാല, ഉപവാസം തുടങ്ങിയവ നടത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ദേവാലയങ്ങള്‍, സ്‌കൂളുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജീവകാരുണ്യ സ്ഥാപനങ്ങള്‍ തുടങ്ങി ക്രൈസ്തവ സ്ഥാപനങ്ങളുടെ നിലനില്പുതന്നെ അപകടത്തിലാക്കുന്ന നിരവധി വ്യവസ്ഥകള്‍ ഭേദഗതി ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതുകൊണ്ടാണ് ശക്തമായ പ്രതിഷേധം ഉയരുന്നത്.

Tags

Share this story

From Around the Web