ഇന്‍ഫാം കര്‍ഷകദിനാചരണവും കിസാന്‍ ജെംസ് എക്സലന്‍സ് അവാര്‍ഡ് വിതരണവും ഇന്ന്‌. ഇൻഫാം ഏര്‍പ്പെടുത്തിയ അവാര്‍ഡുകൾ മന്ത്രി ടി. സിദ്ദിഖ് സമ്മാനിക്കും

 
rty

കാഞ്ഞിരപ്പള്ളി: ഇന്‍ഫാം കര്‍ഷകദിനാചരണവും കിസാന്‍ ജെംസ് എക്സലന്‍സ് അവാര്‍ഡ് വിതരണവും - 'കാര്‍ഷിക രാവ്' എന്ന പേരില്‍ ചിങ്ങം 1 തിങ്കളാഴ്ച കര്‍ഷകദിനത്തില്‍ വിപുലമായി ആഘോഷിക്കും.

പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നാലിനു നടക്കുന്ന പരിപാടി  കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. 

ഇന്‍ഫാം കാര്‍ഷികജില്ല സഹ രക്ഷാധികാരിയും രൂപതാ മുഖ്യ വികാരി ജനറാളുമായ ഫാ. ജോസഫ് വെള്ളമറ്റം അധ്യക്ഷത വഹിക്കും. ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ആമുഖപ്രഭാഷണവും ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല സഹ രക്ഷാധികാരിയും രൂപതാ വികാരി ജനറാളുമായ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ അനുമോദന പ്രസംഗവും നടത്തും. 

ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല പ്രസിഡന്റ് തോമസ് തുപ്പലഞ്ഞിയില്‍, അവാര്‍ഡ് ജേതാക്കളുടെ രക്ഷിതാവിന്റെ പ്രതിനിധി ഡെയ്സി സാബു വേങ്ങവേലില്‍, മഹിളാസമാജ് വൈസ് പ്രസിഡന്റ് ആന്‍സമ്മ സാജു കൊച്ചുവീട്ടില്‍ എന്നിവര്‍ പ്രസംഗിക്കും.

സംഘടനാംഗങ്ങളായ കര്‍ഷകരുടെ മക്കളില്‍ പത്താം ക്ലാസിലും പ്ലസ്ടുവിലും എല്ലാ വിഷയങ്ങള്‍ക്കും ഫുള്‍ എ പ്ലസ് നേടിയ  കുട്ടികളെയും അവരുടെ മാതാപിതാക്കളെയുമാണ് ഇന്‍ഫാം കിസാന്‍ ജെംസ് എക്സലന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കുന്നത്. 

കാഞ്ഞിരപ്പള്ളി, ഇടുക്കി, പാലാ, കോതമംഗലം, ആലപ്പുഴ, പുനലൂര്‍ കാര്‍ഷികജില്ലകളില്‍ നിന്നുള്ള 225 വിദ്യാര്‍ഥികള്‍ക്ക് സ്വര്‍ണ കോയിനും ഫലകവും മറ്റു സമ്മാനങ്ങളും നല്‍കും.

കൂടാതെ വിവിധ കാര്‍ഷികജില്ലകളുടെപ്രവര്‍ത്തന മികവിന് സംഘടന ഏര്‍പ്പെടുത്തിയ അവാര്‍ഡുകളും മന്ത്രി ടി. സിദ്ദിഖ് സമ്മാനിക്കും.
പരിപാടിയില്‍ വിവിധ കാര്‍ഷികജില്ലകളുടെ ഭാരവാഹികളും ഡയറക്ടര്‍മാരും ഉള്‍പ്പെടെ നാലായിരത്തില്‍പരം ആളുകള്‍  പങ്കെടുക്കും.

Tags

Share this story

From Around the Web