ജോര്‍ദാനിലെ ക്രൈസ്തവ ദേവാലയത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് യാത്രാമൊഴി

 
JORDHAN



ഹമൂദ്: തെക്കന്‍ ജോര്‍ദാനിലെ ക്രൈസ്തവ ദേവാലയത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ എട്ടുപേരുടെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നു. 

ഇന്നലെ നടന്ന മൃതസംസ്‌ക്കാര ശുശ്രൂഷകളില്‍ സംബന്ധിക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് ഒത്തുകൂടിയത്. പ്രധാനമന്ത്രി ജാഫര്‍ ഹസ്സനും ചടങ്ങില്‍ പങ്കെടുത്തു. തലസ്ഥാനമായ അമ്മാനിന് തെക്കുപടിഞ്ഞാറുള്ള ഹമൂദ് ഗ്രാമത്തിലെ സെന്റ് ജോര്‍ജ് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിക്ക് സമീപമാണ് സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്.

ഇവിടെത്തന്നെ നടന്ന മറ്റൊരു സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുകയായിരിന്ന വിശ്വാസികള്‍ക്ക് നേരെയാണ് തീവ്രവാദികള്‍ വെടിയുതിര്‍ത്തത്. 

ജോര്‍ദാനിലെ ക്രൈസ്തവ ന്യൂനപക്ഷത്തിന് നേരെ നടന്ന അസാധാരണ ആക്രമണത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെടുകയും നാല്‍പ്പതില്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിന്നു. 

ആക്രമണത്തിന് പിന്നാലേ ഭരണകൂടം രാജ്യത്ത് മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിന്നു. മരണപ്പെട്ട ഒന്‍പതാമത്തെ ആളുടെ മൃതസംസ്‌കാരം ഇന്നു തിങ്കളാഴ്ച നടക്കും.

ഇന്നലെ കരക് പ്രവിശ്യയിലെ ക്രൈസ്തവ ദേവാലയത്തിന് ചുറ്റും തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിലൂടെ ജോര്‍ദാനിയന്‍ പതാകകളില്‍ പൊതിഞ്ഞാണ് മൃതശരീരം ഉള്‍പ്പെടുന്ന പെട്ടികള്‍ എത്തിച്ചത്. 

പ്രധാനമന്ത്രി ജാഫര്‍ ഹസ്സന്‍, മന്ത്രിമാര്‍ക്കും മുതിര്‍ന്ന സൈനിക, സിവിലിയന്‍ ഉദ്യോഗസ്ഥര്‍ക്കും ഒപ്പം ചടങ്ങില്‍ പങ്കെടുത്തു.

 ആയിരക്കണക്കിന് പൗരന്മാരും മൃതസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. ഓര്‍ത്തഡോക്‌സ് വൈദികര്‍ മൃതസംസ്‌കാര ശുശ്രൂഷയ്ക്കു നേതൃത്വം നല്‍കി. അതേസമയം ആക്രമണത്തിന് നേതൃത്വം നല്‍കിയ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


 

Tags

Share this story

From Around the Web