ആലപ്പാട്ടച്ചന് വിട; സംസ്‌കാര ശുശ്രൂഷകൾക്കു ശേഷം മൃതദേഹം ആശുപത്രിക്ക് കൈമാറി

 
Abel

തൃശൂര്‍: ദൈവവിളിക്കൊപ്പം വൈദ്യശാസ്ത്രത്തെയും മനുഷ്യസേവനത്തിനുള്ള ഉപാധിയാക്കി മാറ്റിയ ഫാ. ഡോ. ഫ്രാൻസീസ് ആലപ്പാട്ടിന് യാത്രാമൊഴി. ആരോഗ്യ- സന്നദ്ധസേവനരംഗങ്ങളിൽ തൃശൂരിന്റെ സൗമ്യസാന്നിധ്യമായിരുന്ന ഫാ. ഫ്രാൻസിസ് ആലപ്പാട്ടിന് സാംസ്‌കാരികനഗരി വേദനയോടെയാണ് വിടചൊല്ലിയത്. വീട്ടിലെ ശുശ്രൂഷകൾക്ക് അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ കാർമികത്വം വഹിച്ചു. തുടർന്ന് സെൻ്റ് തോമസ് കോളജ് റോഡിലൂടെ ഹൈറോഡ് വഴി വിലാപയാത്രയായി മൃതദേഹം ബസിലിക്കയിലെത്തിച്ചു.

അതിരൂപത ചാൻസലർ ഫാ. ഡൊമിനിക് തല ക്കോടൻ ആലപ്പാട്ടച്ചന്റെ ജീവിതയാത്രയുടെ ലഘുവിവരണം നടത്തി. സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ബിഷപ്പുമാരായ മാർ പോളി കണ്ണൂക്കാടൻ മാർ പോൾ ആലപ്പാട്ട് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ മാർ ടോണി നീലങ്കാവിൽ, മാർ ബോസ്കോ പുത്തൂർ തുടങ്ങിയവർ സംസ്കാരശുശ്രൂഷകൾക്കു കാർമികത്വം വഹിച്ചു.

ജീവിച്ചിരിന്നപ്പോള്‍ മുതല്‍ ആലപ്പാട്ടച്ചന്‍ പ്രകടിപ്പിച്ച ആഗ്രഹപ്രകാരം മൃതദേഹം സംസ്‌കാരശുശ്രൂഷകൾക്കുശേഷം അദ്ദേഹം സ്ഥാപക ഡയറക്‌ടറായിരുന്ന ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിക്കു കൈമാറി.

Tags

Share this story

From Around the Web