ഫാൻ തീപിടിച്ച് ബെഡിലേക്ക് ഉരുകിവീണു; അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, വണ്ടൂർ തിരുവാലി കുളക്കാട്ടിരിയിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് അപകടം

 
6 month baby

മലപ്പുറം: തിരുവാലി കുളക്കാട്ടിരിയിൽ ഫാൻ തീപിടിച്ച് വീണ് അഞ്ചുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് പൊള്ളലേറ്റു മരിച്ചു. ഫാമിൽ ജോലിക്കാരായ എറണാകുളം കാലടി മഞ്ഞപ്ര സ്വദേശി പന്നികശ്ശേരി സജീവിന്റെ മകൾ ശ്രീഭദ്രയാണ് മരിച്ചത്.

വൈകീട്ട് 4.15ഓടെ താമസ സ്ഥലത്ത് കട്ടിലിൽ കുട്ടി ഉറങ്ങികിടക്കവെ ഷോർട്ട് സർക്യൂട്ട് മൂലം വാൾഫാൻ തീപിടിച്ച് ബെഡിലേക്ക് ഉരുകി വീഴുകയായിരുന്നു. കിടക്കക്കും കുഞ്ഞ് കിടന്ന ബേബിബെഡിനും തീപിടിച്ചു.

കുട്ടിയെ വീടിനകത്ത് ഉറക്കി കിടത്തി ഭാര്യയും ഭർത്താവും ഫാമിൽ ജോലി ചെയ്തുകൊണ്ടിരിക്കെ വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട് ഓടിച്ചെന്ന് നോക്കിയപ്പോഴാണ് ഫാൻ ഉരുകി ബെഡിലേക്ക് വീണതാണെന്ന് മനസ്സിലായത്. തുടർന്ന് കുഞ്ഞി​നെ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ജ്യോതിഗിരി എസ്റ്റേറ്റിലെ ഫാമിൽ കുടുംബം ഒന്നിച്ച് ജോലി ചെയ്തുവരികയാണ്. പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

Tags

Share this story

From Around the Web