ലെയോ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി പ്രശസ്ത സംഗീതജ്ഞന്‍ ബാഡ് ബണ്ണി
ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പയും പ്രശസ്ത പ്യൂര്‍ട്ടോ റിക്കന്‍ പോപ്പ് ഗായകന്‍ ബാഡ് ബണ്ണിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി.
സ്‌പെയിന്‍ തലസ്ഥാനമായ മാഡ്രിഡിലെ സാന്റിയാഗോ ബെര്‍ണബ്യൂ സ്റ്റേഡിയത്തില്‍ വച്ച് ജൂണ്‍ എട്ട് തിങ്കളാഴ്ചയായിരുന്നു ഈ ചരിത്രപരമായ കൂടിക്കാഴ്ച നടന്നത്.
മാര്‍പാപ്പയും ബാഡ് ബണ്ണിയും മാഡ്രിഡില്‍ ഒരേസമയം എത്തിയ സാഹചര്യത്തിലാണ് വത്തിക്കാന്‍ മുന്‍കൈയെടുത്ത് ഈ കൂടിക്കാഴ്ചയൊരുക്കിയത്. ബാഡ് ബണ്ണിയുടെ കുടുംബാംഗങ്ങളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
?മാഡ്രിഡില്‍ മാര്‍പാപ്പ പങ്കെടുത്ത യുവാക്കളുടെ പ്രാര്‍ഥനാ ചടങ്ങും ബാഡ് ബണ്ണിയുടെ സംഗീത പരിപാടിയും ഒരേ ദിവസങ്ങളിലായിരുന്നു നടന്നത്. തന്നോട് സംഭാഷണത്തിന് താല്പര്യമുള്ള ആരുമായും സംസാരിക്കാന്‍ മാര്‍പാപ്പ എപ്പോഴും തയ്യാറാണെന്ന് മാഡ്രിഡ് ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോസ് കോബോ നേരത്തെ വ്യക്തമാക്കിയിരുന്നു.
?ബാഡ് ബണ്ണിയുടെ ചില പാട്ടുകളിലെ വരികള്‍ മുന്‍പ് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ സംഗീതത്തില്‍ മാനവികതയും പരസ്പര സ്‌നേഹവും ഉയര്‍ത്തിപ്പിടിക്കുന്ന ക്രിസ്തീയ മൂല്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് പ്യൂര്‍ട്ടോ റിക്കോ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് യുസേബിയോ റാമോസ് അഭിപ്രായപ്പെട്ടിരുന്നു.