ക്നാനായ കാത്തലിക് മിഷന്‍സ് യുകെ ഒരുക്കിയ കുടുംബ നവീകരണ ധ്യാനം സമാപിച്ചു

ആത്മീയ ഉണര്‍വ് ഏകി, വിശ്വാസ തീഷ്ണത വര്‍ദ്ധിപ്പിച്ച് വചനത്തെ സ്നേഹിക്കുന്ന , സുവിശേഷ വ്യാഖ്യാനത്തിന്റെ പുത്തന്‍ അറിവുകള്‍ പ്രദാനം ചെയ്തു ക്നാനായ കാത്തലിക് മിഷന്‍സ് യുകെയുടെ നേതൃത്വത്തില്‍ ക്നാഫയര്‍ ന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മൗണ്ട് കാര്‍മല്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിച ധ്യാനം നവ്യാനുഭവമായി.
നാല് ദിവസങ്ങളിലായി താമസിച്ചു നടത്തപ്പെട്ട ധ്യാനം വചന അടിസ്ഥാനത്തില്‍ ക്രിസ്തുവിനെ പോലെ ആകുവാന്‍ ഓരോ വിശ്വാസിയും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും വചനവാക്യങ്ങളുടെ അര്‍ത്ഥവ്യാപ്തിയും ഗഹനമായി പഠിപ്പിക്കുകയും ഉത്തമ ക്രിസ്ത്യാനികളായി ജീവിക്കാന്‍ ആവശ്യമായ കൃപകള്‍ ലഭിക്കുന്നതിനുള്ള വചന അടിസ്ഥാനത്തില്‍ ജീവിക്കേണ്ടത് എങ്ങനെയാണെന്ന് കൃത്യമായി പ്രഘോഷിക്കുകയും ചെയ്യുന്ന ധ്യാനത്തില്‍ 450 ക്നാനായ കത്തോലിക്ക വിശ്വാസികളാണ് പങ്കെടുക്കുന്നത്.
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരി തെളിയിച്ച് ധ്യാനം ഉദ്ഘാടനം ചെയ്തു. എല്ലാ ദിവസവും നടത്തപ്പെട്ട ആരാധനയില്‍ ക്നാനായ കത്തോലിക്ക വൈദികര്‍ നേതൃത്വം നല്‍കുകയും കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷയും നടത്തപ്പെടുന്നു. ഇതാദ്യമായിട്ടാണ് 450 ക്നാനായ കത്തോലിക്ക വിശ്വാസികള്‍ യുകെയില്‍ നാലുദിവസം താമസിച്ച് യേശുവിനോട് ചേര്‍ന്ന് ധ്യാനിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത്.