മുന്‍ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാര്‍ട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെ കടം നാലര ലക്ഷം'; നിയമസഭയില്‍ ആരോഗ്യമന്ത്രി,ഈ കടങ്ങളെല്ലാം തങ്ങള്‍ വീട്ടിക്കോളാമെന്നും മന്ത്രി
 

 
MURALEEDHRAN


 
 
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും സ്റ്റാഫുകളും കുടുംബാംഗങ്ങളും പാര്‍ട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റെയും കടം നാലര ലക്ഷം രൂപയെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍. ഈ കടങ്ങളെല്ലാം തങ്ങള്‍ വീട്ടിക്കോളാമെന്നും മന്ത്രി പറഞ്ഞു.
പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. എസ്എംഎ മരുന്ന് പരീക്ഷണം മൂലം രോഗികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഉണ്ടാകുന്ന ആശങ്കകള്‍ ചര്‍ച്ച ചെയ്യാനായി സഭാ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അടിയന്തര പ്രമേയം.


പ്രമേയത്തില്‍ മറുപടി നല്‍കിയ മന്ത്രി, പിണറായി തനിക്കെഴുതിയ കത്ത് പരിശോധിച്ചാല്‍ പ്രതിപക്ഷം ജനറിക് മരുന്നുകള്‍ക്ക് എതിരാണെന്ന് മനസിലാകുമെന്നും ചൂണ്ടിക്കാട്ടി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എസ്എംഎ ബാധിതര്‍ക്ക് മരുന്ന് വാങ്ങിയ ഇനത്തില്‍ 'റോഷ്' കമ്പനിക്ക് 50 കോടി ഇനിയും കൊടുക്കാനുണ്ട്.

എസ്എംഎ ബാധിതര്‍ക്ക് മരുന്ന് വിതരണം ചെയ്ത നാക്കോ കമ്പനിയില്‍ നിന്ന് ഒന്നരകോടി രൂപയാണ് ഇവര്‍ പാര്‍ട്ടി ഫണ്ടിലേക്ക് വാങ്ങിയത്. പ്രകാശ് കാരാട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. ആദ്യം 30 ലക്ഷം വെച്ച് ഒരു കോടി രൂപ വാങ്ങി. പിന്നീട് എം.എ ബേബി നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച്, ഇതേ കമ്പനിയില്‍ നിന്ന് 50 ലക്ഷവും വാങ്ങി.
 


കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് 900 കോടി രൂപയുടെ കടമാണ് ഉണ്ടാക്കിയത്. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് 2,575 കോടിയും കാരുണ്യ ഫാര്‍മസിക്ക് 100 കോടിയും കടമുണ്ടാക്കി. സെന്റ് ലൂക്ക് എന്ന കമ്പനിയില്‍ നിന്ന് ഉള്‍പ്പെടെ 1,500 കോടി രൂപയുടെ നിലവാരം കുറഞ്ഞ മെഡിക്കല്‍ ഉപകരണങ്ങള്‍ കമ്മീഷന്‍ കൈപ്പറ്റിയതിന് ശേഷം വാങ്ങിക്കൂട്ടുകയും പിന്നീട് അവ ഉപയോഗിക്കാതെ നശിപ്പിച്ച് കളയുകയും ചെയ്തു.


ടോറസ് കമ്പനിയില്‍ നിന്ന് അടക്കം ഗുണമേന്മയില്ലാതെ മരുന്നുകള്‍ വാങ്ങിവെച്ചു. 55 ലക്ഷം രൂപ ദേശാഭിമാനിക്കും കൈരളിക്കും നല്‍കി ആരോഗ്യം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പരിഹസിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ 10 വര്‍ഷം കൊണ്ട് ഉണ്ടാക്കിയ ഭരണനേട്ടങ്ങള്‍ ഇതൊക്കെയാണെന്നും മന്ത്രി പറഞ്ഞു.

ഞലമറ അഹീെ 'ഗുരുമൂര്‍ത്തിയെ ട്രോളിയിട്ട് കാര്യമില്ല, വീഴ്ചകളില്‍ നിന്ന് പാഠം പഠിക്കുക': വേളാങ്കണ്ണി വിഷയത്തില്‍ പിന്തുണയുമായി ബിജെപി സംസ്ഥാന നേതാവ്
എസ്എംഎ ബാധിച്ച മുഴുവന്‍ രോഗികള്‍ക്കും കുറഞ്ഞ ചെലവില്‍ സൗജന്യമായി മരുന്ന് ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ച് അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും മന്ത്രി കെ. മുരളീധരന്‍ വ്യക്തമാക്കി. തന്റെ നിലവാരം അളക്കാന്‍ വരുന്നവര്‍ക്ക് ആശയ ദാരിദ്ര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags

Share this story

From Around the Web