കുടുംബ വഴക്ക്: വർക്കലയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

 
4566

തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി.

വർക്കല അയിരൂരിൽ തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിനയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഷാജനെ പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിനായിരുന്നു സംഭവം. വഴക്കിനിടെ ഷാജൻ സുബിനയെ വെട്ടുകയായിരുന്നു. ഗുരുതര പരിക്കേറ്റ സുബിനയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Tags

Share this story

From Around the Web