ഉച്ചക്ക് വീണ്ടും ഇടിഞ്ഞു; പവന് 960 രൂപ കുറഞ്ഞു, രാവിലെ 22 കാരറ്റിന് ഗ്രാമിന് 295 രൂപ കുറഞ്ഞ് ഗ്രാമിന് 11420 രൂപയായിരുന്നു
 

 
gold

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് . ഉച്ചക്ക് പുറത്തുവിട്ട പുതുക്കിയ നിരക്കുകള്‍ പ്രകാരം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ (8 ഗ്രാം) 22 കാരറ്റ് സ്വര്‍ണത്തിന് 960 രൂപ കുറഞ്ഞ് വില 90,400 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വില 11,300 രൂപയാണ്. രാവിലെ 22 കാരറ്റിന് ഗ്രാമിന് 295 രൂപ കുറഞ്ഞ് ഗ്രാമിന് 11420 രൂപയായിരുന്നു. ഒരു പവന് 91360 രൂപയായിരുന്നു രാവിലത്തെ വില.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 3,550 ഡോളറിനും വെള്ളി 40.70 ഡോളറിനും സമീപമാണ്. നവംബര്‍ 10ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവുകള്‍ക്കു പിന്നാലെയും വിപണിയില്‍ ശക്തമായ തിരിച്ചുകയറ്റം ഉണ്ടായിട്ടില്ല. 


അമേരിക്കന്‍ ഓഹരി വിപണിയിലെ തളര്‍ച്ചയും ഡോളറിന്റെ നീക്കങ്ങളും നിക്ഷേപകരുടെ പണലഭ്യതാ സമ്മര്‍ദവും സ്വര്‍ണത്തെ ബാധിക്കുന്നുണ്ട്. ഉയര്‍ന്ന വിലയില്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിയ വലിയ നിക്ഷേപകര്‍ ഇപ്പോഴത്തെ വിലയിടിവില്‍ വലിയ നഷ്ടത്തിലാണ്. നഷ്ടം നികത്താന്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള ശേഷി കുറഞ്ഞതും വില താഴുമ്പോള്‍ വാങ്ങല്‍ പിന്തുണ ദുര്‍ബലമാകാന്‍ കാരണമായിട്ടുണ്ട്.

മാര്‍ജിന്‍ കോളുകളും പണലഭ്യതാ ആവശ്യങ്ങളും ചില നിക്ഷേപകരെ കൈവശമുള്ള സ്വര്‍ണം വിറ്റഴിക്കാനും പ്രേരിപ്പിക്കുന്നു. അമേരിക്കന്‍ സാമ്പത്തിക സൂചികകളും ഫെഡറല്‍ റിസര്‍വിന്റെ പലിശനയ സൂചനകളുമായിരിക്കും ഇനി സ്വര്‍ണ വിപണിയുടെ ഗതി നിര്‍ണയിക്കുക. 3,500 ഡോളര്‍ നിര്‍ണായക പിന്തുണാ നിലവാരമാണ്.

Tags

Share this story

From Around the Web