എംവിഡിയുടെ പേരില്‍ വ്യാജ ഓണ്‍ലൈന്‍ തട്ടിപ്പ്; പിഴ അടയ്ക്കന്‍ സന്ദേശം എത്തിയത് നിരവധി പേര്‍ക്ക്
മോട്ടോര്‍ വാഹന വകുപ്പിന്റെ പേരില്‍ വ്യാജ ഓണ്‍ലൈന്‍ തട്ടിപ്പ്. നിരവധി പേര്‍ക്ക് പിഴ അടയ്ക്കണം എന്ന് കാട്ടി സന്ദേശം വന്നു.
തട്ടിപ്പ് സംഘങ്ങള്‍ അയക്കുന്ന സന്ദേശത്തില്‍ വീഴരുതെന്നും ഉടന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
ട്രാഫിക് നിയമലംഘനം നടന്നതായി കാട്ടി എംവിഡിയുടെ പേരില്‍ സന്ദേശം അയയ്ക്കും. അതില്‍ കാണുന്ന ലിങ്ക് വഴി പണമടയ്ക്കാനും ആവശ്യപ്പെടും. ഇത്തരത്തില്‍ തിരുവല്ല തെങ്ങേലി സ്വദേശി സുരേഷ് കുമാറിന് സന്ദേശം ലഭിച്ചു.
തന്റെ വാഹനം നിയമലംഘനം നടത്തിയെന്ന് പറഞ്ഞു വന്ന സന്ദേശത്തില്‍ 500 രൂപ അടക്കണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം തിരുവല്ല ട്രാഫിക് എസ്‌ഐയെ അറിയിച്ചതോടെയാണ് തട്ടിപ്പ് വിവരം പുറത്തായത്.
ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും ഉടന്‍ ഉദ്യോഗസ്ഥരെ അറിയിക്കണം എന്നും തിരുവല്ല ട്രാഫിക് എസ് ഐ പറഞ്ഞു.
എം വി ഡി യുടെ പുതിയ സംവിധാനത്തെ മറയാക്കിയാണ് ഓണ്‍ലൈനിലൂടെ തട്ടിപ്പിനുള്ള ശ്രമം. ജില്ലയില്‍ നിരവധിപേര്‍ക്ക് ഇത്തരത്തില്‍ സന്ദേശം ലഭിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സന്ദേശം ലഭിച്ച 15ലധികം പേര്‍ ട്രാഫിക് പോലീസ് സ്റ്റേഷനില്‍ എത്തി.