വി.എം. സുധീരനെതിരേ വ്യാജവാർത്ത: കേസെടുത്തു
Oct 25, 2026, 19:21 IST
തിരുവനന്തപുരം: കോണ്ഗ്രസ് നേതാവ് വി.എം. സുധീരനെതിരായ വ്യാജവാർത്തയിൽ കേസെടുത്തു. അക്കു അക്ബർ എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് തിരുവനന്തപുരം സൈബർ പോലീസ് കേസെടുത്തത്.
കെ.പി.സി.സിയുടെ വയനാട് ഫണ്ട് തട്ടിപ്പ് അന്വേഷിക്കണമെന്ന് സുധീരൻ ആവശ്യപ്പെട്ടു എന്നായിരുന്നു വ്യാജവാർത്ത.