ഇൻഷുറൻസ് കാലാവധി കഴിഞ്ഞെന്ന് വ്യാജ സന്ദേശം; വാഹന ഉടമകൾക്ക് മുന്നറിയിപ്പ്, പുതുക്കാൻ ഏജന്റുമാർക്ക് പണമയച്ച് നഷ്‌ടമായതായും പരാതി 

 
vehicle

ആലപ്പുഴ: വാഹന ഇൻഷുറൻസ് കാലാവധി കഴിയാൻ മാസങ്ങൾ ബാക്കിയിരിക്കെ ഉടമകളെ പരിഭ്രാന്തിയിലാക്കി ഇൻഷുറൻസ് അവസാനിച്ചെന്ന വ്യാജ സന്ദേശം പ്രചരിക്കുന്നു.

വാഹന ഉടമകളുടെ വാട്സാപ്പിലേക്കാണ് വ്യാജസന്ദേശം എത്തുന്നത്. സന്ദേശം കിട്ടിയ പലരും പരിവാഹൻ വെബ്സൈറ്റിൽ കയറി നോക്കിയപ്പോഴാണ് ഇൻഷുറൻസ് കാലാവധി അവസാനിച്ചിട്ടില്ലെന്ന് അറിയുന്നത്. ഇൻഷുറൻസ് കമ്പനിയിൽ നിന്നുള്ള അറിയിപ്പാണെന്ന് തെറ്റിദ്ധരിച്ച് പുതുക്കാൻ ഏജന്റുമാർക്ക് പണമയച്ച് നഷ്‌ടമായതായും ചിലർ പരാതി പറയുന്നുണ്ട്.

വെഹിക്കിൾ ഇൻഫോ എന്ന ബിസിനസ് അക്കൗണ്ടിൽ നിന്നാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. വാഹന ഉടമകളെ വെട്ടിലാക്കുന്ന വ്യാജ സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ച് പൊലീസിനും കൃത്യമായ വിവരങ്ങളില്ല.

നിരവധി സ്വകാര്യ ഇൻഷുറൻസ് കമ്പനികളും ആപ്പുകളും സൈറ്റുകളും ഉള്ളതിനാൽ അതിൽ നിന്ന് വരുന്ന സന്ദേശങ്ങളെ പിന്തുടരുമ്പോൾ വാഹനങ്ങളുടെയും ഉടമകളുടെയും വിവരങ്ങൾ കൂടി കവർന്നെടുക്കുന്നതിലൂടെയും ഇത് സംഭവിക്കാമെന്ന് ചില ഉദ്യോഗസ്ഥർ പറയുന്നു.

ഇതിനുപുറമെ സ്വകാര്യ ഏജൻസികൾക്ക് അനായാസം ലഭിക്കുന്ന വിധത്തിൽ ഇൻഷുറൻസ് വിവരങ്ങൾ സുരക്ഷിതമല്ലാത്തതും ഇത്തരം തട്ടിപ്പുകൾക്ക് കാരണമാണ്.

Tags

Share this story

From Around the Web