മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് വ്യാജ സന്ദേശം; മലപ്പുറത്ത് യുവാവ് കസ്റ്റഡിയിൽ
Oct 25, 2026, 13:22 IST
മലപ്പുറം: കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയുണ്ടെന്നും സുരക്ഷ കൂട്ടണമെന്നും പോലീസിന് സന്ദേശം. സംഭവത്തിൽ മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തു.
മുഖ്യമന്ത്രി ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും കൂടുതൽ പോലീസിനെ വിന്യസിക്കണമെന്നും അറിയിച്ച് കൺട്രോൾ റൂമിലേക്കാണ് സന്ദേശം അയച്ചത്.
അതേസമയം, തെറ്റിദ്ധരിപ്പിക്കാൻ അയച്ച വ്യാജ സന്ദേശമാണെന്ന് പോലീസ് പറഞ്ഞു.