ഇല്ലാത്ത രാജ്യത്തിന്റെ പേരില്‍ വ്യാജ എംബസി.അറസ്റ്റിലായ ഹര്‍ഷവര്‍ധന്‍ ജെയിനിനെതിരെ കൂടുതല്‍ തെളിവുകള്‍. എംബസിക്ക് പുറത്ത് ഭണ്ഡാരങ്ങള്‍ സ്ഥാപിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി

യുപി: ഉത്തര്‍പ്രദേശിലെ ഗസിയാബാദില്‍ 'വെസ്റ്റ് ആര്‍ക്ടിക്ക എന്ന ഇല്ലാത്ത രാജ്യത്തിന്റെ പേരില്‍ വ്യാജ എംബസി നടത്തി അറസ്റ്റിലായ ഹര്‍ഷവര്‍ധന്‍ ജെയിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്.
വ്യാജ എംബസിയുടെ മറവില്‍ ജെയിന്‍ വിദേശ ജോലി തട്ടിപ്പും ഹവാല ഇടപാടുകളും നടത്തിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. 2017 മുതല്‍ ഈ വ്യാജ എംബസി പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായിയെന്നും പൊലീസ് പറഞ്ഞു.
എംബസിക്ക് പുറത്ത് ഭണ്ഡാരങ്ങള്‍ സ്ഥാപിപിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും പോലീസ് കണ്ടെത്തി. ഗാസിയാബാദിലെ ഒരു വാടക കെട്ടിടത്തിലാണ് ജെയിന്‍ വ്യാജ എംബസി നടത്തിയിരുന്നത്. ഗ്രാന്‍ഡ് ഡച്ചി ഓഫ് വെസ്റ്റാര്‍ട്ടിക്ക (എച്ച് ഇ എച്ച്വി ജെയിന്‍ ഓണററി കോണ്‍സല്‍) എന്ന് എഴുതിയ ഒരു നെയിം പ്ലേറ്റും വ്യാജ എംബസിയുടെ മുന്നില്‍ ഉണ്ടായിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ രാജ്യത്തിന്റെ പേരിലുള്ള പതാകയും ഇന്ത്യയുടെ ദേശിയ പതാകയും എംബസിയില്‍ ഉയര്‍ത്തിയിരുന്നു. എട്ടുവര്‍ഷമാണ് ആര്‍ക്കും സംശയം തോന്നാത്തവിധം അധികാരികളുടെ കണ്ണില്‍പൊടിയിട്ട് വെസ്റ്റ് ആര്‍ക്ടിക്കയുടെ 'അംബാസഡര്‍' ആയി ഹര്‍ഷവര്‍ധന്‍ വിലസിയത്.
ആളുകളുടെ വിശ്വാസം നേടാന്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, മറ്റ് പ്രമുഖര്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന മോര്‍ഫ് ചെയ്ത ചിത്രങ്ങളും ജെയിനിന്റെ ഓഫീസില്‍ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.