പ്രളയത്തില്‍ ഒലിച്ചു പോകാത്ത വിശ്വാസം. അരുണാചല്‍ പ്രദേശില്‍ താല്‍ക്കാലിക മേല്‍ക്കൂരയ്ക്ക് കീഴില്‍ ദിവ്യബലി 

 
divyabali

 ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ ഇറ്റാനഗര്‍ രൂപതയിലുള്ള പാഴ്‌സിപാര്‍ലോ സെന്റ് തോമസ് ദേവാലയം അതിശക്തമായ പ്രളയത്തില്‍ പൂര്‍ണ്ണമായും ഒലിച്ചുപോയെങ്കിലും താല്‍ക്കാലിക മേല്‍ക്കൂരയ്ക്ക് കീഴില്‍ ദിവ്യബലി അര്‍പ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ വലിയ വിശ്വാസ സാക്ഷ്യമാകുന്നു.

ഇടവക വികാരി ഫാ. നവീന്‍ ,അസിസ്റ്റന്റ് വികാരി ഫാ. കൃപ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ മലയാളികളായ എഇഇ ഭരണങ്ങാനം പ്രൊവിന്‍സിലെ  സന്ന്യാസിനിമാര്‍ മദര്‍ സിസ്റ്റര്‍ റാണി ,സിസ്റ്റര്‍ മെറിന്‍ , സിസ്റ്റര്‍ ജ്യോതി , സിസ്റ്റര്‍ മരിയ എന്നിവരുടെ സാന്നിധ്യവും ശ്രദ്ധേയമായി

Tags

Share this story

From Around the Web