ക്രൈസ്തവ പീഡനങ്ങള്‍ക്കും നീതി നിഷേധത്തിനും എതിരെ വിശ്വാസ സംഗമവും പ്രചരണ റാലിയും

 
NCA


തിരുവനന്തപുരം: വര്‍ദ്ധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങളിലും നീതി നിഷേധങ്ങളിലും പ്രതിഷേധിക്കുന്നതിനായി നാഷണല്‍ ക്രിസ്ത്യന്‍ അലൈന്‍സിന്റെ  നേതൃത്വത്തില്‍ വിവിധ ക്രൈസ്തവ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ വിശ്വാസ സംഗമവും പ്രചരണ റാലിയും സംഘടിപ്പിക്കുന്നു. 


ജനുവരി 14 ബുധനാഴ്ച രാവിലെ 10 ന് കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി ജോണ്‍സണ്‍ ഹാളില്‍ വച്ച് വിശ്വാസ സംഗമം ക്രമീകരിക്കുന്നു.

 കെ സി സി പ്രസിഡന്റ് അഭി. അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, അഭി. ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, അഭി. ബിഷപ്പ് ഡോ. ജോര്‍ജ് ഈപ്പന്‍, അഭി. മാത്യൂസ് മാര്‍ സില്‍വാനിയോസ് എപ്പിസ്‌കോപ്പ, അഭി.ബിഷപ്പ് ഡോ. സെല്‍വദാസ് പ്രമോദ്, അഭി. ബിഷപ്പ് ഡോ. ഓസ്റ്റിന്‍ എം.എ. പോള്‍, അഭി. ലഫ്റ്റ്. കേണല്‍ ജേക്കബ് ജെ. ജോസഫ്,  ഡോ.പ്രകാശ് പി. തോമസ്, പാസ്റ്റര്‍ സി. എം. വത്സല ദാസ്, പാസ്റ്റര്‍ ജെയിംസ് പാണ്ടനാട് തുടങ്ങിയവര്‍ പ്രസംഗിക്കും. 

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എല്‍.എ, സിപിഐ (എം) ജില്ലാ സെക്രട്ടറി അഡ്വ. വി. ജോയ് എം.എല്‍.എ., ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് എന്നിവര്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

16, 17 തീയതികളില്‍ പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന വാഹന പ്രചരണ ജാഥയുടെ ആദ്യദിനം കോന്നി തണ്ണിത്തോട് തൂമ്പാക്കുളം സെന്റ് മേരിസ് ഓര്‍ത്തഡോക്സ് പള്ളിയില്‍  ഓര്‍ത്തഡോക്സ് സഭയുടെ അധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും.


 കുര്യാക്കോസ് മാര്‍ ക്ലിമ്മിസ് വലിയ മെത്രാപ്പോലീത്ത, ഡോ. എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത, ബിഷപ്പ് ജോസ് ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും. കോന്നി, റാന്നി . അടൂര്‍ അസംബ്ലികളിലെ പ്രചരണത്തിനു ശേഷം വൈകിട്ട് അടൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ സമാപന സമ്മേളനം മാത്യൂസ് മാര്‍ സെറാഫിം എപ്പിസ്‌കോപ്പ് ഉദ്ഘാടനം ചെയ്യും. 

രണ്ടാം ദിന റാലി തിരുവല്ല എസ് സി എസ് ജംഗ്ഷനില്‍ മാര്‍ത്തോമാ സഭയുടെ അധ്യക്ഷന്‍ അഭി. ഡോ.തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. 


ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ അധ്യക്ഷന്‍ മോറോന്‍ മോര്‍ സാമുവേല്‍ തെയോഫിലോസ് മെത്രാപ്പോലീത്ത, ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് മാര്‍ കൂറീലോസ് മെത്രാപ്പോലീത്ത, അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ കൂറീലോസ് മെത്രാപ്പോലീത്ത, പാസ്റ്റര്‍ ജെ. ജോസഫ,് പാസ്റ്റര്‍ രാജു പൂവക്കാല തുടങ്ങിയവര്‍ സന്ദേശം നല്‍കും. 

തിരുവല്ല ആറന്മുള അസംബ്ലികളിലെ പര്യടനത്തിനുശേഷം സമാപന സമ്മേളനം പത്തനംതിട്ടയില്‍ ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുമെന്ന് കോര്‍ഡിനേറ്റര്‍മാരായ റവ. എ. ആര്‍. നോബിള്‍, അനീഷ് തോമസ് എന്നിവര്‍ അറിയിച്ചു.

Tags

Share this story

From Around the Web