വിശ്വാസമല്ലെ എല്ലാം. ട്രെയിനിലെ ബെര്‍ത്തില്‍ ദീപം കത്തിച്ച് പ്രാര്‍ഥന; യാത്രക്കാരനെ തീവണ്ടിയില്‍നിന്ന് ഇറക്കിവിട്ടു

 
Train


മുംബൈ: പ്രാര്‍ഥിക്കാനായി ബെര്‍ത്തില്‍ ദീപം കത്തിച്ചുവെച്ചതിന് 55 വയസ്സുള്ള യാത്രക്കാരനെ ദീര്‍ഘദൂര ട്രെയിനില്‍നിന്ന് ഇറക്കിവിട്ടു. ഇയാളുടെപേരില്‍ റെയില്‍വേ പോലീസ് കേസുമെടുത്തു.

ഹസ്രത്ത് നിസാമുദ്ദീന്‍-മൈസൂരു എക്‌സ്പ്രസില്‍ കഴിഞ്ഞദിവസമാണ് സംഭവം. തീപിടിക്കുന്ന വസ്തുക്കള്‍ ട്രെയിനിനുള്ളില്‍ കൊണ്ടുപോകുകയോ വിളക്കുകള്‍, മെഴുകുതിരികള്‍, ധൂപങ്ങള്‍ എന്നിവ കത്തിക്കുകയോ ചെയ്യരുതെന്ന് സെന്‍ട്രല്‍ റെയില്‍വേ യാത്രക്കാരോട് അഭ്യര്‍ഥിച്ചു.

മധ്യപ്രദേശിലെ ഗ്വാളിയറില്‍നിന്നുള്ള ഗരീബ എന്ന യാത്രക്കാരനായിരുന്നു ബെര്‍ത്തില്‍ ദീപം കത്തിച്ചുവെച്ചത്. യാത്രക്കാരനില്‍നിന്ന് തീപ്പെട്ടി, ഒരു ധൂപപാത്രം എന്നിവ കണ്ടെടുക്കുകയും ഭൂസാവല്‍ സ്റ്റേഷനില്‍ ഇറക്കിവിടുകയുമായിരുന്നു. തീപിടിക്കാന്‍ സാധ്യതയുണ്ടെന്ന് ടി.ടി.ഇ. യാത്രക്കാരനോട് പറഞ്ഞെങ്കിലും പ്രാര്‍ഥന കഴിഞ്ഞിട്ട് അണയ്ക്കാമെന്ന് പറയുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം ടി.ടി.ഇ.യുടെ മൊബൈല്‍ ഫോണിലും പകര്‍ത്തിയിട്ടുണ്ടെന്ന് റെയില്‍വേ അറിയിച്ചു.
 

Tags

Share this story

From Around the Web