വിശ്വാസമാണ് എല്ലാം.... ദൈവത്തെ സ്തുതിച്ചു പാടി വിജയം നേടി അരോമ

 
Aroma

നെഹ്‌റു ട്രോഫി വള്ളം കളിക്ക് പ്രാർത്ഥനയോടെ ആരോമ ചുണ്ടന്റെ നായകന്മാർ. വിശ്വാസത്തോടെ കരങ്ങൾ അടിച്ചു പാടിയാണ് ഇവർ തുഴ എടുത്തു വിജയം നേടിയത്. വിശ്വാസവും കഠിന അധ്വാനവും ആണ്‌ ഇവരുടെ വിജയത്തിന്റെ നെടുതൂണ്. പരിശുദ്ധ ആത്മാവേ ശക്തി പകരണമേ... എന്ന പാട്ട് പാടിയാണ് അവർ ദൈവത്തെ സ്തുതിച്ചത്.

ജീവിതത്തിൽ ദൈവം മാത്രമാണ് തുണ നൽകുന്നത് എന്ന് മാത്രമാണ് ഇ വിജയത്തിൽ അവരും വിശ്വസിക്കുന്നത്. എല്ലാവരും ഒരേ മനസ്സോടെ പാടുന്നത് നമ്മളെയും ഒരു നിമിഷത്തിൽ മനസ്സിന് കുളിർമ നൽകുന്ന കാഴ്‌ച്ചയാണ്


അതേസമയം, പുന്നമടക്കായലിലെ ആവേശത്തിരമാലകളെ വകഞ്ഞുമാറ്റി 72-ാമത് നെഹ്‌റു ട്രോഫി ജലമേളയിൽ അരോമ ചുണ്ടന് ഐതിഹാസിക കിരീടനേട്ടം. നെഞ്ചിടിപ്പേറ്റിയ ഫൈനൽ പോരാട്ടത്തിൽ ഫോട്ടോ ഫിനിഷിലൂടെയാണ് അരോമ ജലരാജാക്കന്മാരായത്. ഈ വർഷം മാത്രം നീരണഞ്ഞ അരോമ ചുണ്ടന്റെയും അരോമ ബോട്ട് ക്ലബ്ബിന്റെയും കന്നി നെഹ്‌റു ട്രോഫി നേട്ടമാണിത്.

ഫൈനലിൽ മേൽപ്പാടം, നടുഭാഗം, വീയപുരം എന്നീ വമ്പൻ ചുണ്ടൻ വള്ളങ്ങളെ പിന്തള്ളിയാണ് അരോമ ചരിത്രവിജയം കുറിച്ചത്. മുൻ ഹീറ്റ്‌സുകളിൽ മികച്ച സമയം കണ്ടെത്തിയവരാണ് കലാശപ്പോരാട്ടത്തിനായി ട്രാക്കിലിറങ്ങിയത്. നാലാം ഹീറ്റ്‌സിൽ 4 മിനിറ്റും 27 സെക്കൻഡും സമയമെടുത്താണ് അരോമ ഒന്നാമതെത്തിയിരുന്നത്. വീയപുരം (4.20 മിനിറ്റ്), മേൽപ്പാടം (4.17 മിനിറ്റ്) എന്നീ വള്ളങ്ങളും തങ്ങളുടെ ഹീറ്റ്‌സുകളിൽ ഒന്നാമതെത്തിയാണ് ഫൈനൽ ടിക്കറ്റ് നേടിയത്.


ആദ്യ സീസണിൽ തന്നെ അദ്ഭുതം സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചെത്തിയ അരോമ ചുണ്ടൻ ആ വാക്ക് പാലിക്കുന്നതാണ് പുന്നമടയിൽ കണ്ടത്. വള്ളംകളി സീസണിലെ ആദ്യ പോരാട്ടമായിരുന്ന ചമ്പക്കുളം മൂലം വള്ളംകളിയിലും ഒന്നാമതെത്തിയത് അരോമയായിരുന്നു. 132 അടി നീളമുള്ള ഈ വള്ളം അരോമ ബിസിനസ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് പണികഴിപ്പിച്ചത്. അരോമ ഗ്രൂപ്പ് ചെയർമാൻ പി.കെ. സജീവിന്റെ മകനും സിനിമാ താരവുമായ രഞ്ജിത്ത് സജീവ് കൊച്ചുമ്മനാണ് വള്ളത്തിന്റെ ക്യാപ്റ്റൻ

Tags

Share this story

From Around the Web