വിശ്വാസമാണ് വലുത്. ലോകകപ്പ് സെമിഫൈനല്‍ മത്സരത്തില്‍ കുരിശ് രൂപം ചേര്‍ത്തുള്ള റഫറിയുടെ വിസില്‍

 
viswasam



ഡള്ളാസ്: സ്‌പെയിനും ഫ്രാന്‍സും തമ്മിലുള്ള ഫിഫ ലോകകപ്പ് സെമിഫൈനല്‍ മത്സരത്തിനിടെ, കുരിശ് രൂപം ചേര്‍ത്തുള്ള റഫറിയുടെ വിസില്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ലോകകപ്പിലെ നിര്‍ണ്ണായക മത്സരത്തില്‍ എല്‍ സാല്‍വഡോറില്‍ നിന്നുള്ള റഫറി ഇവാന്‍ ബാര്‍ട്ടന്‍ ഉപയോഗിച്ച വിസിലില്‍ തൂക്കിയിരുന്ന ചെറിയ വെള്ളി കുരിശുരൂപത്തിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ലോകം ഉറ്റുനോക്കിയ മത്സരത്തിന്റെ ഗതി നിയന്ത്രിച്ച റഫറിയുടെ വിസിലിന്റെ താഴ് ഭാഗത്തായാണ് കുരിശ് ഘടിപ്പിച്ചിരിന്നത്.


മത്സരത്തിനിടെ പല കാണികളും ഇക്കാര്യം ശ്രദ്ധിച്ചിരിന്നെങ്കിലും യുഎസ് ആസ്ഥാനമായ കേബിള്‍, സാറ്റലൈറ്റ് സ്‌പോര്‍ട്‌സ് ചാനലായ 'ഇഎസ്പിഎന്‍' ഇതിന്റെ ചിത്രം സഹിതം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചതോടെയാണ് ഇവാന്‍ ബാര്‍ട്ടനിന്റെ വിശ്വാസ സാക്ഷ്യം ഏറെ ചര്‍ച്ചയായി മാറിയത്. വിശ്വാസത്തിന്റെ സൂക്ഷ്മമായ സാക്ഷ്യമെന്നാണ് പല സ്‌പോര്‍ട്ട്‌സ് പ്രേമികളും ഇതിനെ ചൂണ്ടിക്കാട്ടിയത്.

ആരാധനക്രമപരമായ തിരുക്കര്‍മ്മങ്ങളില്‍ മാര്‍പാപ്പമാര്‍ ഉപയോഗിക്കുന്ന ഇടയദണ്ഡ് അഥവാ 'പേപ്പല്‍ ഫെറുല'യെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള കുരിശുരൂപമാണ് ബാര്‍ട്ടന്റെ വിസിലിനൊപ്പമുണ്ടായിരിന്നത്. വിസിലിനോട് ചേര്‍ത്തു പിടിപ്പിച്ച കുരിശുരൂപത്തിന്റെ സാക്ഷ്യത്തെക്കുറിച്ച് ഇവാന്‍ ബാര്‍ട്ടന്‍ പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് മുന്നില്‍ തന്റെ വിശ്വാസം പ്രഘോഷിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നാണ് ക്രൈസ്തവര്‍ വിലയിരുത്തുന്നത്.

Tags

Share this story

From Around the Web