ക്രിസ്തുവിലുള്ള വിശ്വാസമാണ് വിശ്വാസികള്‍ തമ്മിലുള്ള ഐക്യത്തിന്റെ അടിസ്ഥാനം: ലെയോ പാപ്പ

 
LEO PAPA

ക്രിസ്തുവിലുള്ള വിശ്വാസമാണ് വിശ്വാസികള്‍ തമ്മിലുള്ള ഐക്യത്തിന്റെ അടിസ്ഥാനമെന്ന് ലെയോ പതിനാലാമന്‍ പാപ്പ.

 വത്തിക്കാനിലെ തെവുതോണികോ പൊന്തിഫിക്കല്‍ സെമിനാരിയുടെ സ്ഥാപനത്തിന്റെ നൂറ്റിയന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് അംഗങ്ങള്‍ക്ക് അനുവദിച്ച സ്വകാര്യ കൂടികാഴ്ചയിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.

എട്ടാം നൂറ്റാണ്ടു മുതല്‍ റോമന്‍ സാമ്രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് റോമിലേക്ക് പോകുന്ന തീര്‍ത്ഥാടകര്‍ക്ക്, ഒരു പ്രധാന ആധികാരിക കേന്ദ്രമായി നിലംകൊണ്ടത്, തെവുതോണികോ കാമ്പോ സാന്തോ ആയിരുന്നുവെന്നും, തുടര്‍ന്ന്, പത്തൊന്‍പതാം നൂറ്റാണ്ടില്‍, ജര്‍മ്മന്‍ സാമ്രാജ്യത്തിലെ കുല്‍തുര്‍കാംഫിന്റെ സഭാപരമായ രാഷ്ട്രീയ നടപടികള്‍ കാരണം പുരോഹിതരുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടപ്പോള്‍, വത്തിക്കാനിലെ ഈ സ്ഥലം അതത് രാജ്യങ്ങളിലെ പുരോഹിതന്മാര്‍ക്ക് ഇടമൊരുക്കിയതും പാപ്പാ എടുത്തു പറഞ്ഞു. 

വര്‍ത്തമാന കാലത്തെ വെല്ലുവിളികളെ നേരിടുമ്പോള്‍, വൈദികര്‍ക്ക്, അവരവരുടെ മാതൃരാജ്യത്തിലെ ആളുകളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും, ഉള്ളിലുള്ള പ്രത്യാശയ്ക്ക് സാക്ഷ്യം നല്‍കുവാനും, ഈ പരിശീലന കേന്ദ്രം സഹായകരമാണെന്നു പാപ്പാ ചൂണ്ടിക്കാണിച്ചു.

2010-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പാ, ഈ കോളജിനു പൊന്തിഫിക്കല്‍ പദവി നല്‍കിയിരുന്നു. അതിനാല്‍ പത്രോസിന്റെ പിന്‍ഗാമിയുമായും മെത്രാന്മാരുമായുള്ള അടുപ്പവും ഐക്യവും നിലനിര്‍ത്തണമെന്ന് പാപ്പ എല്ലാവരോടും ആഹ്വാനം ചെയ്തു.

Tags

Share this story

From Around the Web