ആത്മഹത്യാക്കുറിപ്പ് കാണിച്ച് ഫേസ്ബുക്ക് ലൈവ്; ഭാര്യ വീട്ടുകാരുടെ പീഡനത്തെത്തുടര്‍ന്ന് ഗംഗയില്‍ ചാടിയ യുവാവിനെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു, ഉത്തര്‍പ്രദേശിലെ കൗശംബി ജില്ലയിലാണ് സംഭവം
 

 
bahii


 

ന്യൂഡല്‍ഹി: ഭാര്യയുടെ വീട്ടുകാരുടെ പീഡനം സഹിക്കാന്‍ കഴിയാതെ ഫെസ്ബുക്കില്‍ ലൈവില്‍ ആത്മഹത്യാക്കുറിപ്പ് കാണിച്ച് ഗംഗാനദിയില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിനെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു. ഉത്തര്‍പ്രദേശിലെ കൗശംബി ജില്ലയിലാണ് സംഭവം. അങ്കിത് കുമാര്‍ എന്ന 26കാരനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നദിയില്‍ ചാടിയ ഉടനെ മത്സ്യത്തൊഴിലാളികള്‍ ഇയാളെ രക്ഷിക്കുകയായിരുന്നു.

രാം വന്‍ ഗമന്‍ പഥിലെ ഗംഗാ പാലത്തിന് സമീപമാണ് സംഭവം. ഇയാള്‍ നദിയില്‍ ചാടുന്നതിന് മുമ്പ് ഫെസ്ബുക്കില്‍ ലൈവിട്ട് രണ്ട് പേജുള്ള ആത്മഹത്യാക്കുറിപ്പ് കാണിക്കുകയും ഭാര്യയും വീട്ടുകാരും നിരന്തരമായ പീഡിപ്പിക്കുന്നുവെന്നും ഇത് കാരണം താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നുമായിരുന്നു ഇയാള്‍ വീഡിയോയില്‍ പറഞ്ഞത്.

രാജേഷ്, സോനു, ലവ്കുഷ്, പന്നാ ലാല്‍, ശിവ്ദാനി, പീയുഷ് എന്നിവര്‍ തന്നെ ഭീഷണിപ്പെടുത്തിയതായും യുവാവ് വീഡിയോയില്‍ പറയുന്നുണ്ട്. ഒരു വര്‍ഷം മുമ്പ് താന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെന്നും യുവാവ് വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.
ഒന്നര വര്‍ഷം മുമ്പാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. ഒരു കുട്ടിയുമുണ്ട്. ഫോണിന്റെ പേരിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഭാര്യ കുട്ടിയെ കൂട്ടി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇതിന് പിന്നാലെ ഭാര്യയുടെ പിതാവും സഹോദരനും ചേര്‍ന്ന് മര്‍ദിച്ചിരുന്നു, ഇത് സഹിക്കാന്‍ കഴിയാതെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പൊലീസിന്റ കണ്ടെത്തല്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags

Share this story

From Around the Web