നടക്കുന്നത് അസാധാരണ സംഭവങ്ങൾ; 'ഇത് രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയം'. രാജ്യതലസ്ഥാനത്ത് നിന്ന് മുഖ്യമന്ത്രി വി ഡി സതീശൻറെ സന്ദേശം

 
 V d satheeshan

 ഡൽഹി: അസാധാരണ സംഭവങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. രാജ്യത്തിന്‍റെ പ്രതീക്ഷകളായ യുവജനങ്ങളും വിദ്യാര്‍ത്ഥികളും രാജ്യതലസ്ഥാനത്ത് ക്രൂരമായി ആക്രമിക്കപ്പെട്ടു. 

ഇതിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. 

കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിനൊപ്പം താനും കേരളത്തില്‍ നിന്നുള്ള എംപിമാരും ഈ മാര്‍ച്ചിന്‍റെ ഭാഗമാണ്. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്. എല്ലാവരും ഒപ്പമുണ്ടാകണമെന്ന് സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

അതേ സമയം, പ്രധാനമന്ത്രിയുടെ വീടിന് മുന്നിലെ സിജെപി പ്രതിഷേധത്തിൽ നടപടിയെടുത്ത് പൊലീസ്. രാഹുൽ ​ഗാന്ധിയെയും പ്രിയങ്ക ​ഗാന്ധിയെയും അറസ്റ്റ് ചെയ്തു.

രാഹുൽ ​ഗാന്ധിയെ വഴിയിലൂടെ വലിച്ചിഴച്ചാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. വൻപ്രതിഷേധമാണ് സ്ഥലത്ത് കോൺ​ഗ്രസ് പ്രവർത്തകർ നടത്തുന്നത്. പ്രതിഷേധിച്ച എംപിമാരെ എല്ലാം അറസ്റ്റ് ചെയ്ത് നീക്കി.

Tags

Share this story

From Around the Web