ഭാരതം കാത്തുസൂക്ഷിക്കേണ്ട മതേതര മൂല്യങ്ങള്‍ പുതുതലമുറയെ ഓര്‍മപ്പെടുത്താന്‍ പാഠ്യ-പാഠ്യേതര പ്രവര്‍ ത്തനങ്ങള്‍ക്കു കഴിയണമെന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍

നെന്മേനി: ഭാരതം കാത്തുസൂക്ഷിക്കേണ്ട മതേതര മൂല്യങ്ങള്‍ പുതുതലമുറയെ ഓര്‍മപ്പെടുത്താന്‍ പാഠ്യ-പാഠ്യേതര പ്രവര്‍ ത്തനങ്ങള്‍ക്കു കഴിയണമെന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍.
നെന്മേനി വിദ്യാജ്യോതി യു.പി. സ്‌കൂളിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജാതിമത ഭേദമന്യേ ഏവരും ഏകോദര സഹോദരങ്ങളെപ്പോലെ വര്‍ത്തിക്കണമെന്നും ജീവിതമൂല്യങ്ങള്‍ കൈവിടരുതെന്നും മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു.
ചടങ്ങില്‍ അഡ്വ. യു.എ ലത്തീഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കോര്‍പറേറ്റ് എജ്യുക്കേഷനല്‍ ഏജന്‍സി മാനേജര്‍ ഫാ. ജോസഫ് വര്‍ഗീസ് പാലക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.
എഇഒ പി.എസ് ബിന്ദു വയലില്‍ അക്കാദമിക് മാസ്റ്റര്‍പ്ലാന്‍ പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയത്തൊടി, സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് അറയ്ക്കല്‍, ബിപിസി സന്തോഷ് പാറല്‍, വികസനകാര്യ സ്ഥിരസമിതി ചെയര്‍പഴ്‌സന്‍ സഫ്‌ന അനസ്, പിടിഎ പ്രസിഡന്റ് പി.ശിഹാബുദ്ദീന്‍, പ്രധാനാധ്യാപിക ഷൈനി മാത്യു, മുന്‍ പ്രധാനാധ്യാപിക പി.ഐ അമ്പിളി, സിസ്റ്റര്‍ ലിന്‍സി എന്നിവര്‍ പ്രസംഗിച്ചു.