പി എസ് സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടല്‍; ശുപാര്‍ശ കൈമാറാതെ സര്‍ക്കാര്‍, നിയമപ്രശ്നം ഉണ്ടാക്കുമെന്ന് വിലയിരുത്തല്‍
തിരുവനന്തപുരം: പിഎസ്സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നതില്‍ ശുപാര്‍ശ കൈമാറാതെ സംസ്ഥാന സര്‍ക്കാര്‍.ജടഇക്ക് ഇത് വരെ ശുപാര്‍ശ നല്‍കിയില്ല. 18 പട്ടികകളുടെ കാലാവധി നീട്ടാന്‍ ആയിരുന്നു മന്ത്രിസഭ തീരുമാനം.
എന്നാല്‍ ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. തെരഞ്ഞെടുത്ത പട്ടികകളുടെ കാലാവധി നീട്ടല്‍ നിയമ പ്രശ്നം ഉണ്ടാക്കുമെന്ന് വിലയിരുത്തല്‍.
ശുപാര്‍ശ നല്‍കിയാല്‍ ജടഇ തള്ളാന്‍ സാധ്യത. ഇത് മുന്നില്‍ കണ്ടാണ് തീരുമാനം നീട്ടിയത്. പൊതുവിദ്യാഭ്യാസ വകുപ്പിലെ ലിസ്റ്റുകള്‍ മാത്രം ആറുമാസത്തേക്ക് നീട്ടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ അതേപടി നടപ്പാക്കാന്‍ കഴിയില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ശുപാര്‍ശ രേഖാമൂലം ലഭിക്കുമ്പോള്‍ ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കാനാണ് തീരുമാനം.