'അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നത് സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല, നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല'; ബെന്യാമിന്‍
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നില്ലെന്ന് സാഹിത്യകാരന്‍ ബെന്യാമിന്‍. മത്സരിക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് ബെന്യാമിന്റെ ഫേസ്ബുക്ക് കുറിപ്പ്.
അഭിപ്രായങ്ങള്‍ തുറന്നു പറയുന്നത് ഏതെങ്കിലും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല. തന്റെ സ്വപ്നങ്ങളും ജീവിതരീതിയും സ്വഭാവവും ഒക്കെ സാഹിത്യത്തിനുവേണ്ടി ചിട്ടപ്പെടുത്തിയതാണ്.
സാഹിത്യ രചനകളില്‍ ആണ് തന്റെ ആഹ്ലാദം. അതില്‍ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. തന്റെ രാഷ്ട്രീയവും അഭിപ്രായങ്ങളും നിലപാടുകളും തുറന്നുപറയും. അത് രാഷ്ട്രീയത്തില്‍ ഏതെങ്കിലും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല.
ഇത്തരം വാര്‍ത്തകള്‍ കൊണ്ട് ഇനിയും ഈ വഴി വരല്ലേ എന്നും മാധ്യമങ്ങളോട് ബെന്യാമിന് അഭ്യര്‍ത്ഥിച്ചു. പത്തനംതിട്ടയിലെ ഒരു മണ്ഡലത്തില്‍ ബെന്യാമിന്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വിശദീകരണം.
പൊതുപ്രവര്‍ത്തനത്തില്‍ അഭിരുചിയുള്ള ധാരളം മികച്ച പ്രതിഭകള്‍ നമുക്കുണ്ട്. അവര്‍ നമുക്ക് നല്ല രാഷ്ട്രീയം സമ്മാനിക്കട്ടെ. ഞാന്‍ എഴുതാന്‍ ആഗ്രഹിക്കുന്ന ചില കൃതികളുണ്ട്.
അവ എനിക്ക് മാത്രമേ എഴുതാന്‍ കഴിയൂ എന്ന് എനിക്ക് ബോധ്യമുണ്ട്. ഈ ചെറിയ ജീവിതത്തില്‍ അത് പൂര്‍ത്തീകരിക്കാനാണ് ആഗ്രഹമെന്നും ബെന്യമിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.