ഖത്തർ എൽഎൻജി ഫാക്ടറിയിലെ സ്ഫോടനം‍; 18 പേരെ കാണാതായി, 54 പേർക്ക് പരുക്ക്

 
3333333

റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ബർസാനിൽ വാതക വിതരണ കേന്ദ്രത്തിൽ ഉണ്ടായ സ്ഫോടനത്തിലും തീപിടിത്തത്തിലും കാണാതായ 18 പേർക്കായി തിരച്ചിൽ ആരംഭിച്ചെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ന് പുലർച്ചെയാണ് ഫാക്ടറിയിൽ സ്ഫോടനം നടന്നത്. സാങ്കേതിക തകരാറിനെ തുടർന്നാണ് സ്ഫോടനം ഉണ്ടായതെന്നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.

അപകടത്തിൽ പരുക്കേറ്റവരുടെ എണ്ണം 54 ആയതായും മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെ 4 മണിക്ക് ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ പരുക്കേറ്റവരുടെ ആരോഗ്യ നിലയെക്കുറിച്ച് മന്ത്രാലയം വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അതേസമയം ആഭ്യന്തര സുരക്ഷാ സേന (ലെഖ്‌വിയ), ഖത്തരി ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഗ്രൂപ്പ്, സിവിൽ ഡിഫൻസ്ടീം എന്നിവ സംയുക്തമായാണ് കാണാതായവർക്കായി തിരച്ചിൽ നടത്തുന്നത്. പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കുന്ന ഘട്ടത്തിലുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പൊതുജന സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന ഒരു ചോർച്ചയും ഫാക്ടറിയിൽ നിന്ന് ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

Tags

Share this story

From Around the Web