അമേരിക്കയില്‍ പാക്കേജിംഗ് കമ്പനിയില്‍ പൊട്ടിത്തെറി;
അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം, 10 പേര്‍ക്ക് പരിക്ക്, എട്ടുപേരെ കാണാതായി

 
9988

വാഷിംഗ്ടണ്‍: അമേരിക്കയില്‍ പാക്കേജിംഗ് കമ്പനിയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച് പേര്‍ മരിച്ചു. എട്ടുപേരെ കാണാതായി.  അപകടത്തില്‍ ഒരു അഗ്നിശമന സേനാംഗം ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ ലോംഗ്വ്യൂവിലുള്ള നിപ്പോണ്‍ ഡൈനാവേവ് പാക്കേജിംഗ് കമ്പനിയിലാണ് സ്‌ഫോടനമുണ്ടായത്. ചൊവ്വാഴ്ചയാണ് സംഭവം. 

കടലാസ് നിര്‍മാണത്തിന് മരം മൃദുവാക്കാന്‍ ഉപയോഗിക്കുന്ന 'വൈറ്റ് ലിക്വര്‍' എന്ന രാസലായനി സൂക്ഷിച്ചിരുന്ന ടാങ്ക് തകര്‍ന്നതാണ് അപകട കാരണം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അന്വേഷണ ഏജന്‍സികള്‍ അറിയിച്ചു. 

Tags

Share this story

From Around the Web