ഇന്ന് കാലാവധി തീരുന്ന മരുന്ന് നല്‍കി; കൊല്ലം തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിനെതിരെ പരാതി

 
medicine

കൊല്ലം: ഇന്ന് കാലാവധി അവസാനിക്കുന്ന മരുന്ന് വിതരണം ചെയ്‌തെന്ന് പരാതി. കൊല്ലം തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിനെതിരെയാണ് പരാതി.

 രണ്ടര മാസം പ്രായമുള്ള കുഞ്ഞിനാണ് കാലാവധി അവസാനിക്കുന്ന മരുന്ന് നല്‍കിയത്. കുഞ്ഞിന് വാക്‌സിന്‍ നല്‍കിയ ശേഷം പനിയും വേദനയും കുറയ്ക്കുന്നതിനായി നല്‍കിയ പാരസെറ്റമോള്‍ സിറപ്പിലാണ് ഈ ഗുരുതര വീഴ്ച സംഭവിച്ചത്.

ഹോസ്പിറ്റലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം തീയതി പരിശോധിച്ചപ്പോഴാണ് എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ മരുന്നാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് വിവരം ചോദിച്ചതോടെ ജീവനക്കാര്‍ നവംബര്‍ മാസം കാലാവധിയുള്ള മറ്റൊരു മരുന്ന് നല്‍കി നല്‍കുകയായിരുന്നു.

സംഭവത്തില്‍ തൃക്കടവൂര്‍ സിഎച്ച്‌സിക്ക് മുന്നില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. അതേസമയം, മരുന്ന് നല്‍കിയതില്‍ വീഴ്ച സംഭവിച്ചതായി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുരേഷ് ബാബു സമ്മതിച്ചു.

Tags

Share this story

From Around the Web