നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പ്രതീക്ഷിച്ച മുന്നേറ്റം നടത്താനാകാതെ എൻഡിഎ
May 4, 2026, 11:40 IST
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പ്രതീക്ഷിച്ച മുന്നേറ്റം നടത്താനാകാതെ എൻഡിഎ. വോട്ടെണ്ണൽ മൂന്ന് മണിക്കൂറിനോടടുക്കുമ്പോൾ നേമത്ത് മാത്രമാണ് എൻഡിഎയ്ക്ക് ലീഡുള്ളത്.
തിരുവല്ല, ചാത്തന്നൂർ, പാലക്കാട് എന്നീ മണ്ഡലങ്ങളിൽ മുന്നിൽ എത്തിയിരുന്നെങ്കിലും പിന്നീട് പിന്നിൽ പോയി.
അതേസമയം, യുഡിഎഫ് ലീഡ് 100 കടന്നു, 38 സീറ്റിലേക്ക് വീണ് എല്‍ഡിഎഫ് . റോഷി അഗസ്റ്റിൻ, വി.എൻ.വാസവൻ, ആർ.ബിന്ദു, ഗണേഷ് കുമാർ, പി.രാജീവ്, ഒ.ആർ.കേളു, ശിവന്‍കുട്ടി, വീണാ ജോർജ്, അബ്ദുറഹിമാൻ, എം.ബി.രാജേഷ്, തുടങ്ങിയ മന്ത്രിമാരെല്ലാം പിന്നിലാണ്.