തിയേറ്ററുകളിലെ അമിത വില ; കൊച്ചിയിലെ മാളുകളില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധന

 
Theater festival

കൊച്ചി: കൊച്ചിയില്‍ മാളുകളില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധന. തിയേറ്ററുകളില്‍ ഭക്ഷ്യോത്പന്നങ്ങള്‍ക്ക് അമിതവില ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. 

സ്റ്റോളുകളില്‍ ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്ന വിലയും ങഞജയും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, സിവില്‍ സപ്ലൈസ് അടക്കമുള്ള വിവിധ വകുപ്പുമായി ബന്ധപ്പെട്ട ആളുകളും സംയുക്തമായാണ് പരിശോധന നടത്തുന്നത്.


വിലവിവര പട്ടിക അടക്കമുള്ളവ പരിശോധിക്കും. മാളുകളില്‍ മാത്രമല്ല എയര്‍പോര്‍ട്ടുകളിലും ഇത്തരം കൊള്ളകള്‍ നടക്കുന്നുണ്ട്. ഇന്ന് എറണാകുളം ജില്ലകളിലെ തീയേറ്ററുകളില്‍ മാത്രമാണ് പരിശോധന നടത്തുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം, തീയേറ്ററുകളില്‍ ഭക്ഷണത്തിന് വില കൂടുതല്‍ ഈടാക്കുക മാത്രമല്ല പീക്ക് ടൈമില്‍ ടിക്കറ്റ് വിലയും കൂടുതല്‍ ഈടാക്കുന്നുണ്ടെന്ന് തിരുവനന്തപുരം മേയര്‍ വി വി രാജേഷ് പ്രതികരിച്ചു.

 250 രൂപയുടെ ടിക്കറ്റ് എടുത്ത് 500 രൂപയുടെ പോപ്പ് കോണ്‍ വാങ്ങേണ്ട അവസ്ഥയാണുള്ളത്. ഈ സാമൂഹ്യ വിഷയത്തില്‍ ഇടപെടും. 

എന്നാല്‍ വില വിഷയത്തില്‍ ഇടപെടാന്‍ നഗരസഭക്ക് പരിമിധിയുണ്ട്. സിനിമ വ്യവസായത്തെ തകര്‍ക്കാനല്ല ശ്രമം. തിരുവനന്തപുരത്ത് നഗരസഭ തീയറ്റര്‍ ഉടമകളുടെ യോഗം വിളിക്കും. 

പാര്‍ക്കിംഗ്,മാലിന്യ സംസ്‌കരണ് എന്നിവയില്‍ ഇടപെടും. ലൈസന്‍സ് വിഷയത്തിലും ഇടപെടുമെന്നും മേയര്‍ വ്യക്തമാക്കി.

Tags

Share this story

From Around the Web