കുവൈത്തിൽ നാളെ മുതൽ എക്സിറ്റ് പെർമിറ്റ് നിർബന്ധം; അറിയിപ്പ് നൽകി അധികൃതർ
Jun 30, 2025, 12:48 IST

കുവൈത്ത്: രാജ്യത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾക്ക് രാജ്യം വിടുന്നതിന് തൊഴിലുടമകളിൽ നിന്ന് എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കി.
നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന സർക്കുലർ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് പുറത്തിറക്കി.
സർക്കുലർ പുറത്തിറക്കിയ ജൂൺ 12 മുതൽ ഇന്നലെ വരെ ഏകദേശം 21,900 എക്സിറ്റ് പെർമിറ്റുകൾ വിതരണം ചെയ്തതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
അഷൽ പ്ലാറ്റ്ഫോം വഴിയോ സഹേൽ ആപ്ലിക്കേഷൻ വഴിയോ ഉള്ള ഓട്ടോമേറ്റഡ് സംവിധാനങ്ങളിലൂടെയാണ് ഈ പെർമിറ്റുകൾ നൽകിയത്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഈ സംഖ്യ ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.