പിഞ്ചുകുഞ്ഞുമായി ആനയ്ക്കരികെ അഭ്യാസം; പാപ്പാനും കുട്ടിയുടെ അച്ഛനും പിടിയില്‍
ഹരിപ്പാട് : പിഞ്ചുകുഞ്ഞുമായി ആനയ്ക്ക് മുന്‍പില്‍ സാഹസം. പാപ്പാനും കുട്ടിയുടെ അച്ഛനും പിടിയില്‍. കുട്ടിയുടെ അച്ഛന്‍ കൊട്ടിയം അഭിലാഷിനെയാണ് പെരുമ്പാവൂരില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.
അഞ്ചുമാസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ ആനയുടെ കൊമ്പില്‍ ഇരുത്തുകയായിരുന്നു. ആനയുടെ തല്‍ക്കാലിക പാപ്പാന്‍ കൊല്ലം കൊട്ടിയം സ്വദേശി അഭിലാഷിന്റെതാണ് കുട്ടി.
നേരത്തെ ദേവസ്വം പാപ്പാന്‍ ജിതിന്‍ രാജിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മൃഗങ്ങളെ ഉപയോഗിച്ചുള്ള ആക്രമണം, ജീവഹാനിക്കിടയാക്കുന്ന പ്രവര്‍ത്തനം എന്നീ വകുപ്പുകള്‍ ചേര്‍ത്തു.
ജുവനൈല്‍ ജസ്റ്റിസ് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടിയുടെ അച്ഛന്‍ കൊട്ടിയം സ്വദേശി അഭിലാഷിനായി തെരച്ചില്‍ ഊര്‍ജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
പേടി മാറാന്‍ എന്ന് പറഞ്ഞ് ആറുമാസം മാത്രം പ്രായമായ കുട്ടിയുമായി ആനപാപ്പാന്റെ സാഹസത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെയാണ് പുറത്തുവന്നത്. ആനയുടെ അടിയിലൂടെ പാപ്പാന്‍ കുട്ടിയുമായി നടന്നു.
പിന്നീട് കൊമ്പില്‍ ഇരുത്താന്‍ ശ്രമിക്കുന്നതിനിടെ കുട്ടി നിലത്തുവീണു. നാലുമാസം മുന്‍പ് പാപ്പാനെ കുത്തിക്കൊന്ന ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ സ്‌കന്ദന്‍ എന്ന ആനയ്ക്ക് മുന്‍പില്‍ ആയിരുന്നു ഈ പേടിപ്പെടുത്തുന്ന നടപടി.
കഴിഞ്ഞ ഞായറാഴ്ച ക്ഷേത്രത്തില്‍ ചോറൂണ് കഴിഞ്ഞ് മടങ്ങും വഴിയാണ് അഭിലാഷ് കുഞ്ഞിനെ ആനയുടെ അരികില്‍ എത്തിച്ചത്. ആദ്യം പേടി മാറാന്‍ തുമ്പിക്കൈക്ക് ഇടയിലൂടെയും കാലുകള്‍ക്കിയിലൂടെയും കുഞ്ഞുമായി നടന്നു.
പിന്നീട് കൊമ്പില്‍ ഇരുത്താന്‍ ശ്രമിക്കുന്നതിനിടെ കുഞ്ഞ് ആനയുടെ കാലുകള്‍ക്കിടയിലേക്ക് വീഴുകയായിരുന്നു.
നാട്ടുകാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ അഭിലാഷിനെ താത്കാലിക പാപ്പാന്‍ സ്ഥാനത്തുനിന്ന് നീക്കിയതായി ദേവസ്വം ഭാരവാഹികള്‍ അറിയിച്ചിരുന്നു.