മഴ പരിഗണിക്കാതെ പരീക്ഷ. കടുത്ത എതിര്‍പ്പ്. വീണ്ടും അവസരം നല്‍കാന്‍ പി.എസ്.സി.

 
psc



തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ ദുരിതം വിതച്ചിട്ടും പി.എസ്.സി. പരീക്ഷ നടത്തിയതില്‍ കടുത്ത എതിര്‍പ്പുയര്‍ന്നതോടെ മൂന്ന് ജില്ലകളിലുള്ളവര്‍ക്ക് വീണ്ടും എഴുതാന്‍ അവസരം നല്‍കി. 

ശനിയാഴ്ച നടത്തിയ പത്താംതലം പൊതുപ്രാഥമിക പരീക്ഷ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഒട്ടേറെ ഉദ്യോഗാര്‍ഥികള്‍ക്ക് കനത്ത മഴകാരണം എഴുതാനായില്ല. 

ഇവര്‍ക്ക് 22-ന് നടത്തുന്ന രണ്ടാംഘട്ട പരീക്ഷയ്‌ക്കൊപ്പം അവസരംനല്‍കാനാണ് തീരുമാനം. പരീക്ഷയെഴുതാനാകാത്തവര്‍ രേഖസഹിതം ഇതിന് പ്രത്യേകം അപേക്ഷിക്കണം. വിശദമാര്‍ഗരേഖ പിന്നീട് നല്‍കും.

Tags

Share this story

From Around the Web