പരീക്ഷ ക്രമക്കേട്: നിലപാട് മയപ്പെടുത്തി പിഎസ്സി അംഗങ്ങള്‍; ചോദ്യം ചെയ്യലിന് ഹാജരായേക്കും, പിഎസ്സി യോഗത്തിലാവും അന്തിമ തീരുമാനം
 

 
PSC

തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടിലെ ചോദ്യം ചെയ്യലില്‍ നിലപാട് മയപ്പെടുത്തി പിഎസ്സി അംഗങ്ങള്‍. ചോദ്യം ചെയ്യലിന് പിഎസ്സി അംഗങ്ങള്‍ ഹാജരായേക്കും. ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആലോചന. 


പിഎസ്സി യോഗത്തിലാവും അന്തിമ തീരുമാനം. നിലപാട് മയപ്പെടുത്തിയത് ഹൈക്കോടതിയുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ്. കൂടുതല്‍ പേര്‍ക്ക് ഈ ആഴ്ച നോട്ടീസ് നല്‍കും. നിലവില്‍ നോട്ടീസ് നല്‍കിയിരിക്കുന്നത് നാല് അംഗങ്ങള്‍ക്കാണ്. ചെയര്‍മാന്റെ ചോദ്യം ചെയ്യല്‍ അംഗങ്ങളുടെ പൂര്‍ത്തിയാക്കിയ ശേഷം ക്രമക്കേട് കണ്ടെത്തിയ മൂന്ന് പരീക്ഷകളില്‍ വൈകാതെ കേസെടുക്കും.

ചോദ്യം ചെയ്യലിന് പിഎസ്സി ഓഫീസില്‍ എസ്‌ഐടി എത്തണമെന്നായിരുന്നു അംഗങ്ങളുടെ മുന്‍ നിലപാട്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത് രണ്ട് അംഗങ്ങള്‍ക്കാണ്. മുതിര്‍ന്ന പിഎസ്സി അംഗങ്ങളായ ഡോ.എസ്. ശ്രീകുമാര്‍, എസ്.എ സെയിഫ് എന്നിവരോടാണ് ഇന്ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്ന് എസ്‌ഐടി മേധാവി അജിതാ ബീഗം ആവശ്യപ്പെട്ടിരിക്കുന്നത്.


, പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും പുറത്താക്കാന്‍ രാഷ്ട്രപതിക്ക് ഗവര്‍ണര്‍ നല്‍കിയ ശിപാര്‍ശയ്ക്ക് പിന്നാലെ ഇന്ന് പിഎസ്സി അടിയന്തര യോഗം ചേരും. ഗവര്‍ണറുടെ നീക്കത്തില്‍ സ്വീകരിക്കേണ്ട നിലപാടും ഹൈക്കോടതി നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. പിഎസ്സി ചെയര്‍മാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്

മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ശിപാര്‍ശയെ നിയമപരമായി എങ്ങനെ നേരിടണമെന്ന് യോഗം ചര്‍ച്ച ചെയ്യും. അന്വേഷണവുമായി സഹകരിക്കുന്ന കാര്യത്തിലും ഇന്ന് അന്തിമ തീരുമാനമെടുക്കും.

ചെയര്‍മാന്‍ എം.ആര്‍ ബൈജുവിനെയും അംഗങ്ങളെയും പുറത്താക്കണമെന്നാണ് കത്തിലെ ആവശ്യം. പിഎസ്സി പരീക്ഷകളിലെ ക്രമക്കേടുകളെത്തുടര്‍ന്ന് ഉയര്‍ന്നുവന്ന വിവാദങ്ങളും പരാതികളും പരിഗണിച്ചാണ് ഗവര്‍ണറുടെ നീക്കം. 

പിഎസ്സി ചെയര്‍മാനെയും അംഗങ്ങളെയും നീക്കം ചെയ്യാനുള്ള അധികാരം രാഷ്ട്രപതിക്കാണ്. അന്വേഷണ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് രാഷ്ട്രപതിയായിരിക്കും അന്തിമ തീരുമാനം എടുക്കുക.

Tags

Share this story

From Around the Web