പരീക്ഷാ ക്രമക്കേട്: പി എസ് സി ചെയർമാൻ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ചിന് മുന്നിൽ
Nov 10, 2026, 08:08 IST
തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ പിഎസ് സി ചെയർമാൻ ഡോ. എം ആർ ബൈജുവിനെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും.
ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ബൈജുവിന് എസ്ഐടി നിർദേശം നൽകിയിട്ടുണ്ട്.
ഇത് മൂന്നാം തവണയാണ് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ബൈജുവിന് നോട്ടീസ് നൽകുന്നത്.
എന്നാൽ ഹാജരാകില്ലെന്ന് അറിയിച്ചുകൊണ്ടുള്ള മറുപടി ഇതുവരെ ബൈജു അന്വേഷണസംഘത്തിന് നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞമാസം അവസാനം ബൈജുവിനെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ലഭിച്ച പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബൈജുവിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.