ഓശാന എന്നത് ഒരുക്കത്തിന്റെ ദിനമാണെന്നുള്ള വസ്തുത എല്ലാവരും ഓർത്തിരിക്കണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ
Mar 30, 2026, 21:57 IST
കോട്ടയം ● ഓശാന എന്നത് ഒരുക്കത്തിന്റെ ദിനമാണെന്നുള്ള വസ്തുത എല്ലാവരും ഓർത്തിരിക്കണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു.
വി. ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് സ്ഥാപിത തീർത്ഥാടന കേന്ദ്രമായ പൊൻപളളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പളളിയിൽ ഓശാന ഞായർ ശുശ്രൂഷകൾക്കു മുഖ്യ കാർമികത്വം വഹിക്കുകയായിരുന്നു ബാവ.
ക്രിസ്തു ഒരേസമയം ബലിവസ്തുവും കാർമികനും ആകുന്ന അനുഭവമാണ് ഓശാന പെരുന്നാളിൽ അനുഭവിക്കാൻ കഴിയുന്നത്.
യെരുശലേമിലെ ഓശാന പെരുന്നാളിൽ നിന്നു കാൽവരിയിലെ കുരിശാകുന്ന യാഗപീഠത്തിലേക്കുള്ള ദൂരം വളരെക്കുറവാണെന്നും ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു.
ചടങ്ങുകളിൽ വികാരി ഫാ. ഷൈജു ജോസ് ചെന്നിക്കര, സഹവികാരി ഫാ. ജോബിൻ ഏബ്രഹാം ജോസ് മാടപ്പാട്ട് എന്നിവർ സഹകർമികരായ