ഓരോ അമ്മമാരും സുകൃതങ്ങളുടെ സുഗന്ധവാഹകരും പുതുതലമുറയെ ശക്തിപ്പെടുത്തുന്നവരും സമൂഹനിർമിതിയിൽ മുഖ്യപങ്ക് വഹിക്കുന്നവരുമാണെന്ന് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ
കൊച്ചി: വെടിക്കെട്ട് ദുരന്തങ്ങളുടെ അതിഭീകരത കേരളത്തിൽ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ ക്രൈസ്തവ സഭകൾ തങ്ങളുടെ ദേവാലയങ്ങളിലെ തിരുനാൾ ആഘോഷങ്ങളിൽ വെടിക്കെട്ട് പരിപൂർണ്ണമായി ഉപേക്ഷി ക്കുവാൻ തയ്യാറാവണമെന്ന് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സി ൻ്റെ നേതൃയോഗം അഭ്യർത്ഥിച്ചു.
ഇതിന് വേണ്ടി ചെലവഴിക്കുന്ന തുക ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കണമെന്നും യോഗം നിർദ്ദേശിച്ചു. ദിവംഗതനായ കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ 2004 ലും , 2007 ലും ഇക്കാര്യത്തിൽ കൃത്യമായ നിലപാട് സ്വീകരിച്ചിരുന്നത് മാതൃകയാക്കണം. പരിശുദ്ധ കാതോലിക്കാ ബാവയുടെ പ്രഖ്യാപനവും പൂർണ അർത്ഥത്തിൽ ഏറ്റെടുക്കുവാൻ എല്ലാ ക്രൈസ്തവ സഭാ വിഭാഗങ്ങളും തയ്യാറാവണം. വെടിക്കെട്ട് സൃഷ്ടിക്കുന്ന ഗുരുതരമായ അന്തരീക്ഷ മലിനീകരണത്തിൻ്റെ പ്രത്യാഘാതവും വളരെ വലുതാണ്.
ആക്ട്സ് പ്രസിഡൻ്റ് ബിഷപ്പ് ഡോ. ഉമ്മൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ബിഷപ്പുമാരായ മാതൃൂസ് മോർ സിൽവാനിയോസ്, ഡോ. മോഹൻ മാനുവൽ ,ആക്ട്‌സ് ഭാരവാഹികളായ ലെഫ്. കേണൽ ജേക്കബ്ബ് ജെ. ജോസഫ്, ജോർജ് സെബാസ്റ്റ്യൻ, ഷെവ. വി. സി. സെബാസ്റ്റ്യൻ,സാബു ജോസ്,കുരുവിള മാത്യൂസ് , പ്രൊഫ. ഷേർളി സ്റ്റുവാർട്ട് ,സാജൻ വേളൂർ, അഡ്വ. ചാർളി പോൾ, പാസ്റ്റർ റവ. ജോൺ ജോസഫ്, എൽ. പ്രമീള , മജ്ജു തോമസ്, ഡെന്നിസ് ജേക്കബ് , അഡ്വ. സാജു ജേക്കബ്ബ് തുടങ്ങിയവർ സംസാരിച്ചു.
സർക്കാർ നിയോഗിച്ച ജൂഡിഷ്യൽ കമ്മീഷൻ മുൻവിധിയോടെ നടത്തിയ അഭിപ്രായ പ്രകടനങ്ങൾ മുഖവിലയ്ക്കെടുക്കുന്നില്ലെന്നു മാത്രമല്ല പ്രതിഷേധാർഹവുമാണെന്ന് ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ പറഞ്ഞു.
മുmമ്പം വിഷയത്തിലും ഇതേ വ്യക്തി നൽകിയ നിർദ്ദേശങ്ങൾ ജലരേഖയായി മാറിയത് ജനങ്ങൾ മറന്നിട്ടില്ല. പൊതു തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം അധികാരമേൽക്കുന്ന സർക്കാർ ഇക്കാര്യത്തിൽ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ജോർജ് സെബാസ്റ്റ്യൻ,
ജനറൽ സെക്രട്ടറി - ACTS ,
94470-23714