സുവിശേഷവത്കരണം എപ്പോഴും സ്നേഹത്തിന്റെ പ്രവൃത്തി: മിഷന്‍ ഞായറിനോടനുബന്ധിച്ച് ലെയോ പാപ്പ

 
LEO PAPA



ഒക്ടോബര്‍ 18 ന് നടത്തുന്ന നൂറാമത് ആഗോള മിഷന്‍ ഞായറാചരണത്തോടനുബന്ധിച്ച് വിശ്വാസികള്‍ക്കായി ലെയോ പതിനാലാമന്‍ മാര്‍പാപ്പ വീഡിയോ സന്ദേശം നല്‍കി. 'ക്രിസ്തുവില്‍ ഒന്നുചേര്‍ന്ന് ദൗത്യത്തില്‍ ഒന്നായി' എന്ന പ്രമേയത്തെക്കുറിച്ചാണ് മാര്‍പാപ്പ സന്ദേശത്തില്‍ സംസാരിച്ചത്.

?1926 ല്‍ പിയൂസ് പതിനൊന്നാമന്‍ മാര്‍പാപ്പ ആഗോള മിഷന്‍ ഞായറാചരണത്തിന് തുടക്കമിട്ടതു മുതല്‍ തിരുസഭയ്ക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് പാപ്പ ദൈവത്തിന് നന്ദിയര്‍പ്പിച്ചു. പെറുവിലെ തന്റെ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കും ദൈവികവിളി തിരിച്ചറിയുന്നതിനും വിശ്വാസികളുടെ പ്രാര്‍ഥനയും പിന്തുണയും വലിയ പങ്ക്  വഹിച്ചതായി മാര്‍പാപ്പ സ്മരിച്ചു.

?മാമോദീസയിലൂടെ ഓരോ വ്യക്തിയും ക്രിസ്തുവിന്റെ ശരീരത്തിലെ അംഗങ്ങളാകുന്നുവെന്നും സുവിശേഷം പ്രചരിപ്പിക്കുന്നതില്‍ പങ്കാളികളാകണമെന്നും പാപ്പ ആഹ്വാനം ചെയ്തു. സുവിശേഷവത്കരണം എപ്പോഴും സ്‌നേഹത്തിലും പ്രാര്‍ഥനയിലും അധിഷ്ഠിതമായ പ്രവൃത്തിയാണെന്ന് ഓര്‍മ്മിപ്പിച്ച മാര്‍പാപ്പ, പാവപ്പെട്ടവരെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും സഹായിക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്ന് അഭ്യര്‍ഥിച്ചു.
 

Tags

Share this story

From Around the Web