ലോകകപ്പ് വേദിയില്‍ ശ്രദ്ധേയമായി ഇവാന്‍ ബാര്‍ട്ടന്റെ വിശ്വാസസാക്ഷ്യം! 

 
SILVER CROSS


ലോകം ശ്വാസമടക്കിപ്പിടിച്ചു കണ്ട സ്‌പെയിന്‍ - ഫ്രാന്‍സ് ഫിഫ ലോകകപ്പ് സെമിഫൈനല്‍ പോരാട്ടത്തിനിടെ ഫുട്ബോള്‍ പ്രേമികളുടെ കണ്ണ് ഉടക്കിയത് കളിക്കളത്തിലെ മറ്റൊരു അപൂര്‍വ്വ ദൃശ്യത്തിലായിരുന്നു. ആ നിര്‍ണ്ണായക മത്സരത്തിന്റെ ഗതി നിയന്ത്രിച്ച റഫറിയുടെ വിസിലില്‍ തൂങ്ങിക്കിടന്ന ഒരു ചെറിയ വെള്ളി കുരിശുരൂപം!

എല്‍ സാല്‍വഡോറില്‍ നിന്നുള്ള പ്രമുഖ റഫറി ഇവാന്‍ ബാര്‍ട്ടനാണ് കളിക്കളത്തിലെ സമ്മര്‍ദ്ദ നിമിഷങ്ങളിലും തന്റെ വിശ്വാസം നെഞ്ചോട് ചേര്‍ത്തുപിടിച്ച് മാതൃകയായത്. 


കളി നിയന്ത്രിക്കാന്‍ അദ്ദേഹം ഉപയോഗിച്ച വിസിലിന്റെ താഴ്ഭാഗത്തായി ഘടിപ്പിച്ചിരുന്ന കുരിശിന്റെ ചിത്രം അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് ചാനലായ 'ESPN' തങ്ങളുടെ ഔദ്യോഗിക പേജുകളില്‍ പങ്കുവെച്ചതോടെയാണ് ഈ ദൃശ്യം ആഗോളതലത്തില്‍ തരംഗമായത്.

കോടിക്കണക്കിന് ആളുകള്‍ ഉറ്റുനോക്കുന്ന വലിയൊരു വേദിയില്‍, അതിസൂക്ഷ്മവും എന്നാല്‍ ഏറെ ശക്തവുമായ രീതിയില്‍ തന്റെ വിശ്വാസം പ്രഖ്യാപിച്ച ഇവാന്‍ ബാര്‍ട്ടന്‍, വലിയ ഉത്തരവാദിത്തങ്ങള്‍ക്കിടയിലും ദൈവത്തെ കൂടെനിര്‍ത്തുന്നതിന്റെ  മനോഹരമായ വിശ്വാസസാക്ഷ്യം തന്നെയാണ്.

Tags

Share this story

From Around the Web