ഭവനം നിര്‍മിച്ചുനല്‍കി ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ ഇടവക

 
2424

ഏറ്റുമാനൂര്‍: സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ ഇടവകാംഗമായ പട്ടിത്താനത്ത് താമസിക്കുന്ന അന്നമ്മ കണിയാകുന്നേലിനും മകന്‍ സന്തോഷിനും  ഭവനം നിര്‍മിച്ചുനല്‍കി മാതൃകയായി ഇടവകയിലെ സെന്റ് പോള്‍സ് വാര്‍ഡ് അംഗങ്ങള്‍.

ഏകദേശം 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് വാര്‍ഡ് അംഗങ്ങള്‍ തന്നെ നിര്‍മിച്ചുനല്‍കിയ ഭവനം താമസയോഗ്യമല്ലാത്ത അവസ്ഥ വന്നപ്പോള്‍ വാര്‍ഡ് അംഗങ്ങളോടൊപ്പം ഇടവക കെ.എസ്.എസ്.എസ്.  യൂണിറ്റിന്റെയും മറ്റു ചില അംഗങ്ങളുടെയും സഹായത്തോടെ അഞ്ചു ലക്ഷം രൂപ മുടക്കി വീട് നിര്‍മിച്ചു നല്‍കുകയായിരുന്നു. 

ഇടവക വികാരി ഫാ. ലൂക്ക് കരിമ്പില്‍ ഭവനം വെഞ്ചരിച്ച് താക്കോല്‍ കൈമാറി. കൂടാരയോഗം കേന്ദ്ര കമ്മിറ്റി ഭാരവാഹികളും വാര്‍ഡ് അംഗങ്ങളും സഹായം നല്‍കിയവരും ചടങ്ങില്‍ പങ്കെടുത്തു. വാര്‍ഡ് പ്രസിഡന്റ് പ്രഭ അലക്സ് കറത്തേടം സെക്രട്ടറി ഷിന്‍സി മാത്യു കറത്തേടം എന്നിവരോടൊപ്പം വാര്‍ഡ് എക്സിക്യൂട്ടീവും ടോമി ഓട്ടപ്പള്ളി, ബെന്നി കറത്തേടം, രാജു പുളിക്കല്‍ എന്നിവരും നേതൃത്വം നല്‍കി.

Tags

Share this story

From Around the Web