വസ്ത്രധാരണത്തിലെ മര്യാദ: പ്രമുഖ ദൈവശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ മേരി ഹാർപ്പർ പങ്കുവെക്കുന്ന ചിന്തകൾ

 
QQQQQQ

​നമ്മുടെ വസ്ത്രധാരണം വെറും ബാഹ്യമായ ഒരു മോടിയല്ല മറിച്ച് മനുഷ്യന്റെ അന്തസ്സും വ്യക്തിത്വവും പ്രകടിപ്പിക്കാനുള്ള വഴിയാണെന്ന് പ്രമുഖ ദൈവശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ മേരി ഹാർപ്പർ പറയുന്നു. ക്രൈസ്തവമായ ‘മര്യാദ’ എന്നത് ഒരിക്കലും അടിച്ചമർത്തലല്ല മറിച്ച് ദൈവകൃപയുടെ അടയാളമാണെന്ന് അവർ വ്യക്തമാക്കുന്നു.

​വസ്ത്രധാരണത്തിന്റെ ബൈബിൾ പശ്ചാത്തലം

​ബൈബിളിൽ നൂറിലധികം തവണ വസ്ത്രങ്ങളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഹാർപ്പർ അതിനെ വിശകലനം ചെയുന്നത് ഇങ്ങനെയാണ്.

​ആദ്യ വസ്ത്രം : പാപത്തിന് ശേഷം ആദവും ഹവ്വയും മരച്ചില്ലകൾ കൊണ്ട് തങ്ങളെത്തന്നെ മറയ്ക്കാൻ ശ്രമിച്ചു. എന്നാൽ ദൈവം അവർക്ക് മൃഗത്തോൽ കൊണ്ടുള്ള വസ്ത്രം നൽകി. ഇത് മനുഷ്യന് ദൈവം നൽകുന്ന സംരക്ഷണത്തിന്റെയും അന്തസ്സിന്റെയും പ്രതീകമാണ്.

​മാമോദീസയുടെ വസ്ത്രം : ഓരോ ദിവസവും വസ്ത്രം ധരിക്കുമ്പോൾ അത് ക്രിസ്തുവിനെ ധരിക്കുന്നതിനും നമ്മുടെ മാമോദീസ വസ്ത്രത്തെ ഓർക്കുന്നതിനുമുള്ള അവസരമാണ്.

​മര്യാദ എന്ന വാക്ക്

​വസ്ത്രധാരണത്തിൽ കത്തോലിക്കാ സഭ രണ്ട് അതിരുകടന്ന ചിന്താഗതികളെ എതിർക്കുന്നു.

ഒന്നാമത് ​അമിത സ്വാതന്ത്ര്യം. ‘എനിക്ക് ഇഷ്ടമുള്ളത് ഞാൻ ധരിക്കും. മറ്റുള്ളവർ എന്ത് വിചാരിച്ചാലും എനിക്കൊന്നുമില്ല’ എന്ന ചിന്ത.

രണ്ടാമത് ​ശരീരത്തോടുള്ള ഭയം. ശരീരം മോശമാണെന്നും അതിനാൽ എല്ലാം പൂർണ്ണമായും മറയ്ക്കണമെന്നുമുള്ള ഭയം.

​സഭ പഠിപ്പിക്കുന്നത് ശരീരം ദൈവത്തിന്റെ ദാനമാണെന്നാണ്. അതിനാൽ “എന്റെ വസ്ത്രത്തിലൂടെ ഞാൻ എന്താണ് മറ്റുള്ളവരോട് ആശയവിനിമയം ചെയ്യുന്നത്?” എന്ന ചോദ്യമാണ് ഓരോരുത്തരും ചോദിക്കേണ്ടത്.

​വസ്ത്രധാരണത്തിലെ പുതുമ

​വിശുദ്ധരുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വസ്ത്രധാരണത്തിൽ മാറ്റങ്ങൾ വരുത്താമെന്ന് ഹാർപ്പർ നിർദ്ദേശിക്കുന്നു. ഉദാഹരണത്തിന്, വിശുദ്ധ തെരേസയുടെ സാഹസിക മനോഭാവത്തെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള ലളിതമായ അടയാളങ്ങൾ നമ്മുടെ വസ്ത്രങ്ങളിൽ ഉൾപ്പെടുത്താം. ​ഇതൊരു ഭാരമായി കാണാതെ പരിശുദ്ധാത്മാവിന്റെ സഹായത്തോടെ സന്തോഷപൂർവം ചെയ്യേണ്ട ഒന്നാണെന്ന് അവർ ഓർമ്മിപ്പിക്കുന്നു.

ചുരുക്കത്തിൽ വസ്ത്രധാരണം എന്നത് ലോകത്തിന് മുന്നിൽ സുവിശേഷം അറിയിക്കാനുള്ള ഒരു പുതിയ വഴി കൂടിയാണ്.

സീനിയ എൽസ ഇഗ്‌നേഷ്യസ്

കടപ്പാട് ലൈഫ് ഡേ

Tags

Share this story

From Around the Web