ശൈത്യകാല ഓഫറുമായി ഇത്തിഹാദ് എയര്‍വേയ്സ്. 30 ശതമാനം വരെ നിരക്കിളവ്

അബുദാബി: യാത്രാക്കാര്‍ക്ക് പുതിയ ഓഫറുമായി യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്‌സ്. ഈ വരുന്ന ശൈത്യകാലത്ത് യാത്രക്കാര്‍ക്ക് 30 ശതമാനം വരെ കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇത്തിഹാദ് എയര്‍വേയ്‌സ്.
അതേസമയം തിരഞ്ഞെടുത്ത ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്കാണ് ഈ പ്രത്യേക നിരക്കിളവ് ലഭിക്കുന്നത്. ഈ മാസം(സെപ്റ്റംബര്‍) 12-ന് മുന്‍പായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാവുക. ഇവര്‍ക്ക് സെപ്റ്റംബര്‍ 2025നും മാര്‍ച്ച് 2026നും ഇടയിലുള്ള യാത്രകള്‍ക്കായി ഈ ടിക്കറ്റുകള്‍ ഉപയോഗിക്കാം.
ഈ വര്‍ഷം ആദ്യ പകുതിയില്‍ 1.1 ബില്യന്‍ ദിര്‍ഹമിന്റെ റെക്കോര്‍ഡ് ലാഭവും റെക്കോര്‍ഡ് യാത്രക്കാരുടെ എണ്ണവും ഇത്തിഹാദ് എയര്‍വേയ്‌സ് സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷത്തിന്റെ രണ്ടാം പകുതി ഇതിലും മികച്ചതാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 2025 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 32 ശതമാനം ലാഭ വളര്‍ച്ചയാണ് ഇത്തിഹാദ് നേടിയത്.