പെട്രോളിലെ എഥനോള്‍ അളവ്; സംസ്ഥാനത്ത് പരിശോധന ആരംഭിച്ചു,സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്
 

 
ethanole


 

 
കോഴിക്കോട്: സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ പെട്രോളിലെ എഥനോള്‍ പരിശോധന തുടങ്ങി. തിരുവനന്തപുരത്തും കണ്ണൂരിലും പമ്പുകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചു. കോഴിക്കോട്, എറണാകുളം ജില്ലകളിലും പരിശോധന ആരംഭിച്ചു. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.


പമ്പുകള്‍ക്ക് പുറമെ ഇന്ധനം എത്തിക്കുന്ന വാഹനങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കും. ഒരു ലിറ്ററിന്റെ ആറ് സാമ്പിളുകള്‍ വീതമാണ് ശേഖരിക്കുക. 

രണ്ട് എണ്ണം പരിശോധനക്കായി ലാബിലേക്ക് അയക്കും. രണ്ടെണ്ണം സീല്‍ ചെയ്ത് പെട്രോള്‍ പമ്പിലും മറ്റ് രണ്ടെണ്ണം സിവില്‍ സപ്ലൈകോ ഗോഡൗണിലും സൂക്ഷിക്കും. ക്രമക്കേട് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

Tags

Share this story

From Around the Web