ശാരീരിക പരിമിതികളോട് പോരാടി പ്ലസ്ടു പരീക്ഷയിൽ ഉജ്ജ്വല വിജയം കൈവരിച്ച എസ്തർ മരിയ ടോമിയെ കട്ടപ്പന വിദ്യാഭ്യാസ ജില്ലയുടെ ഔദ്യോഗിക 'എജ്യുക്കേഷനൽ അംബാസഡറായി' പ്രഖ്യാപിച്ചു
Jun 8, 2026, 21:06 IST
ശാരീരിക പരിമിതികളോട് പോരാടി പ്ലസ്ടു പരീക്ഷയിൽ ഉജ്ജ്വല വിജയം കൈവരിച്ച എസ്തർ മരിയ ടോമിയെ കട്ടപ്പന വിദ്യാഭ്യാസ ജില്ലയുടെ ഔദ്യോഗിക 'എജ്യുക്കേഷനൽ അംബാസഡറായി' പ്രഖ്യാപിച്ചു. റോയി കെ. പൗലോസ് എംഎൽഎയും കട്ടപ്പന ഡിഇഒ ആൻസൻ കെ. ജോസഫും വെള്ളയാംകുടിയിലുള്ള എസ്തറിന്റെ വീട്ടിലെത്തിയാണ് ഈ സന്തോഷവാർത്ത അറിയിച്ചത്. ഹോർമോൺ വ്യതിയാനം മൂലം വളർച്ചാക്കുറവ് നേരിട്ട എസ്തറിന്റെ ഉയരം 80 സെന്റീമീറ്ററും ഭാരം 10 കിലോഗ്രാമും മാത്രമാണ്. എന്നാൽ ഈ പരിമിതികളെയെല്ലാം കഠിനപ്രയത്നം കൊണ്ട് മറികടന്നാണ് പ്ലസ്ടു കംപ്യൂട്ടർ സയൻസ് പരീക്ഷയിൽ എസ്തർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് (Full A+) നേടിയത്.