ഇഎസ്എ: ശാശ്വതപരിഹാരം വേണം: കെസിബിസി
കൊച്ചി: ഇഎസ്എയില്‍ (പരിസ്ഥിതിലോല മേഖല) ശാശ്വതപരിഹാരം വേണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി).
പരിസ്ഥിതിസംരക്ഷണം എക്കാലവും കത്തോ ലിക്കാ സഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ ഭാഗമാണ്. എന്നാല്‍ ലോക പൈതൃക പ്രദേശ പദവി യുമായി ബന്ധപ്പെട്ട സ്ഥാപിത താല്‍പ്പര്യങ്ങളും ചില കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പിഴവുകളും കര്‍ഷകരെയും കുടിയേറ്റ ജനതയെയും ആദിവാസി സമൂഹങ്ങളെയും പരിസ്ഥിതി വിരുദ്ധരാക്കിയുള്ള വ്യാഖ്യാനങ്ങള്‍ തിരുത്തണമെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ചു ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ആവശ്യപ്പെട്ടു.
2026 ജൂലൈ 27 ന് പുറത്തിറക്കിയ ഏഴാമത്തെ കരട് വിജ്ഞാപനത്തിലും ആദ്യ കരട് വിജ്ഞാപനത്തിലെ തെറ്റുകള്‍ ആവര്‍ത്തിക്കപ്പെട്ടത് മലയോരജനതയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മലയോരകര്‍ഷകര്‍ക്കും ആദിവാസിസമൂഹങ്ങള്‍ക്കും സ്വസ്ഥമായി ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ തുരങ്കംവയ്ക്കുന്ന പിഴവുകള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തിരുത്തണമെന്ന് ആര്‍ച്ചുബിഷപ് ഡോ. ചക്കാലയ്ക്കല്‍ അഭ്യര്‍ത്ഥിച്ചു.