ഇഎസ്എ: ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പിന്‍വലിച്ച് പുതിയ ശുപാര്‍ശകള്‍ സമര്‍പ്പിക്കണം: മാര്‍ റാഫേല്‍ തട്ടില്‍
കാക്കനാട്: ഇഎസ്എ (പരിസ്ഥിതിലോല മേഖല) സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി സെപ്റ്റംബര്‍ 25-ന് അവസാനിക്കാനിരിക്കേ സര്‍ക്കാരിന്റെ നടപടിക്രമം അവ്യക്തമായി തുടരുന്നത് ആശങ്കാജനകമാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അടിയന്തരമായി പിന്‍വലിച്ച് പുതിയ റിപ്പോര്‍ട്ടും ശുപാര്‍ശകളും തയ്യാറാക്കണമെന്ന് മേജര്‍ ആര്‍ച്ചുബിഷപ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
131 വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഇതര സ്ഥാപനങ്ങളും ടൗണ്‍ഷിപ്പുകളും പൂര്‍ണ്ണമായും ഇഎസ്എയില്‍നിന്ന് ഒഴിവാക്കണം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ജനപ്രതിനിധികളെയും കര്‍ഷക സംഘടനകളെയും ജനങ്ങളെയും വിശ്വാസത്തിലെടുത്ത്, വനമേ ഖലയെയും സംരക്ഷിത മേഖലകളെയും മാത്രം ഉള്‍പ്പെടുത്തി ഇഎസ്എയുടെ മാപ്പും കൃത്യമായ വിസ്തീര്‍ണ്ണവും തയ്യാറാക്കിറിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കണമെന്നും മേജര്‍ ആര്‍ച്ചു ബിഷപ് ആവശ്യപ്പെട്ടു.
2026 ജൂലൈ 27ന് പുറത്തിറക്കിയ ഏഴാമത്തെ കരട് വിജ്ഞാപനത്തില്‍ കേരളത്തിലെ 131 വില്ലേജുക ളിലായി 9,993.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇഎസ്എയായി നിര്‍ദേശിച്ചിരിക്കുന്നു. ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഇഎസ്എയുടെ പരിധിയില്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്ന ആശങ്ക ശക്തമാണ്; മാര്‍ തട്ടില്‍ ചൂണ്ടിക്കാട്ടി.
ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറ്റിയ തെറ്റാണ് 9107 ചതുരശ്ര മീറ്റര്‍ ഫോറസ്റ്റ് 123 വില്ലേജുകളില്‍ എന്നത്. ഈ തെറ്റായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാക്കിയിട്ടുള്ള, ഇപ്പോഴത്തെ 98 വില്ലേജുകളിലെ ഫോറസ്റ്റും സംരക്ഷിത പ്രദേശങ്ങളും മാത്രം ഉള്‍പ്പെടുന്ന 8590 ചതുരശ്ര കിലോമീറ്റര്‍ ഇഎസ്എ എന്ന കണക്കും തെറ്റാണ് എന്നതാണ് യാഥാര്‍ത്ഥ്യം.
സര്‍ക്കാരിന്റെ ഈ റിപ്പോര്‍ട്ട് അനുസരിച്ച് അന്തിമ വിജ്ഞാപനം വന്നാല്‍ നിലവില്‍ സാധാര ണക്കാര ന്റെ ഭൂമിയില്‍ വനനിയമം ബാധകമാകുന്ന സാഹചര്യം ഉടലെടുക്കും; മാര്‍ തട്ടില്‍ ചൂണ്ടിക്കാട്ടി.
പരിസ്ഥിതി സംരക്ഷണവും ജനങ്ങളുടെ നിലനി ല്‍പ്പും പരസ്പരവിരുദ്ധമായി കാണാതെ, മനുഷ്യനെ പരിഗണിച്ചുകൊണ്ട് പരിഹാരം കാണുകയാണ് വേണ്ടതെന്ന് മാര്‍ റാഫേല്‍ തട്ടില്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.