യുജിസി നെറ്റ് ചോദ്യപ്പേപ്പറില്‍ പിഴവ്: ഗുരുതരമായ അക്ഷരത്തെറ്റുകളും വ്യാകരണ പിഴവുകളുമുണ്ട്; പരാതി ലഭിച്ചിട്ടില്ലെന്ന് എന്‍ടിഎ
യുജിസി നെറ്റ് ചോദ്യപ്പേപ്പറില്‍ പിഴവുകളെന്ന് ആരോപണം. സോഷ്യോളജി പരീക്ഷയിലെ ചോദ്യപ്പേപ്പറില്‍ പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞരുടെ പേരുകള്‍ തെറ്റെന്ന് പരീക്ഷാര്‍ഥികള്‍. ഇംഗ്ലീഷ് പരീക്ഷയില്‍ 67 ചോദ്യങ്ങള്‍ മുന്‍ ചോദ്യപ്പേപ്പറുകളില്‍ നിന്നാണെന്നുംപരീക്ഷാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. പരാതി ലഭിച്ചിട്ടില്ലെന്നും പിഴവുണ്ടെങ്കില്‍ പരിഹരിക്കുമെന്നാണ് എന്‍ടിഎയുടെ പ്രതികരണം.
ഗുരുതരമായ അക്ഷരത്തെറ്റുകളും വ്യാകരണ പിഴവുകളുമുണ്ടെന്നാണ് പരാതി. ഹിന്ദി പരിഭാഷ വളരെ മോശമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. എ ഐ ആയിരിക്കാം ചോദ്യപേപ്പര്‍ തയ്യാറാക്കിയതെന്നും ചോദ്യങ്ങള്‍ മനസ്സിലാക്കാന്‍ പാടുപെട്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇംഗ്ലീഷ് പരീക്ഷയിലെ 150 ചോദ്യങ്ങളില്‍ 67 എണ്ണം 2024-ലെ പരീക്ഷയില്‍ നിന്നുള്ളവയായിരുന്നു.
സോഷ്യോളജി, സൈക്കോളജി എന്നീ വിഷയങ്ങള്‍ എഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയുടെ ഗുണനിലവാരത്തെ ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. അക്ഷരത്തെറ്റുകള്‍, ആശയക്കുഴപ്പമുണ്ടാക്കുന്ന വിവര്‍ത്തനങ്ങള്‍, നിര്‍ദ്ദിഷ്ട സിലബസില്‍ നിന്ന് വ്യത്യസ്തമായ ചോദ്യങ്ങള്‍ എന്നിവ അവര്‍ ആരോപിച്ചു.