കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ അനൗണ്‍സ്‌മെന്റില്‍ പിഴവ്; പാളം മുറിച്ചുകടന്ന് യാത്രക്കാര്‍, അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തുന്ന പ്ലാറ്റ്‌ഫോം നമ്പര്‍ തെറ്റായി അനൗണ്‍സ് ചെയ്തത് യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കി.
ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നത് അനൗണ്‍സ് ചെയ്തതിലുണ്ടായ പിഴവിനെ തുടര്‍ന്ന് യാത്രക്കാര്‍ ഒന്നാം പ്ലാറ്റ്‌ഫോമില്‍നിന്ന് മൂന്നാം പ്ലാറ്റ്‌ഫോമിലേക്കും തിരിച്ചും പാളം മുറിച്ചുകടന്നു. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്.
ട്രെയിന്‍ എത്തുന്നതിന് അല്‍പം മുന്‍പായിരുന്നു തെറ്റായ അനൗണ്‍സ്‌മെന്റ്. പ്ലാറ്റ്‌ഫോം നമ്പര്‍ മാറി അറിയിച്ചതോടെ ഏത് പ്ലാറ്റ്‌ഫോമിലാണ് ട്രെയിന്‍ എത്തുന്നതെന്ന കാര്യത്തില്‍ യാത്രക്കാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടായി. ഇതേത്തുടര്‍ന്നാണ് പലരും സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് പാളം മുറിച്ചുകടന്നത്.
ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് വന്നുകൊണ്ടിരിക്കെ യാത്രക്കാര്‍ പാളം മുറിച്ചുകടന്നത് വലിയ അപകടസാധ്യത സൃഷ്ടിച്ചു. സംഭവത്തില്‍ അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്.