പ്രഥമ കത്തനാര്‍ ക്രിക്കറ്റ് കിരീടം ഏകം എറണാകുളത്തിന്

 
EKAM

പുതുപ്പള്ളി: വൈദികരുടെ കായികക്ഷമതയും എക്യുമെനിക്കല്‍ കൂട്ടായ്മയും ലക്ഷ്യമിട്ട് ചങ്ങനാശ്ശേരി കത്തനാര്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രഥമ കത്തനാര്‍ ക്രിക്കറ്റ് ലീഗ് കിരീടം ഏകം എറണാകുളത്തിന്.

 പുതുപ്പള്ളി ബെയ്ല്‍സ് അരീന ടര്‍ഫില്‍ നടന്ന ആവേശകരമായ ഫൈനലില്‍ ചങ്ങനാശ്ശേരി കത്തനാര്‍ ക്രിക്കറ്റ് ക്ലബ്ബിനെ ഏഴു വിക്കറ്റിനാണ് അവര്‍ പരാജയപ്പെടുത്തിയത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈദികരുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ടൂര്‍ണമെന്റ് ആയിരുന്നു ഇത്. 

തിരുവനന്തപുരം മുതല്‍ തലശ്ശേരി വരെയുള്ള വിവിധ രൂപതകളില്‍ നിന്നും ഭദ്രാസനങ്ങളില്‍ നിന്നുമുള്ള വൈദികര്‍ അണിനിരന്ന 16 കരുത്തുറ്റ ടീമുകളാണ് കപ്പുയര്‍ത്താന്‍ രണ്ടു ദിവസമായി മാറ്റുരച്ചത്.

ചങ്ങനാശ്ശേരി അതിരൂപതയിലെ വൈദികരുടെ പൂര്‍ണ്ണമായ ഏകോപനത്തിലും മേല്‍നോട്ടത്തിലുമാണ് ചരിത്രപ്രധാനമായ ഈ കായിക മാമാങ്കം സംഘടിപ്പിച്ചത്.

Tags

Share this story

From Around the Web